News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

കാശ്മീരില്‍ വീണ്ടും സെെനിക ഏറ്റുമുട്ടല്‍

featured image

കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കാശ്മീരിലെ സോപോറില്‍ സെെന്യം ലക്ഷ്കര്‍ ഭീകരരെ വളഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

അര്‍ദ്ധ രാത്രിയോടെയാണ് സെെന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. ഭീകരാക്രമണമുണ്ടായ പുല്‍വാമയ്ക്ക് സമീപമുള്ള സോപോറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

പുല്‍വാമയുടെ മാതൃകയില്‍ ഭീകരര്‍ ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിതിന്‍റെ പശ്ചാത്തലത്തിലാണ് ഏറ്റുമുട്ടല്‍.

രണ്ട് ദിവസത്തിനുള്ളിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ വീണ്ടും സൈന്യത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോർട്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages