News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍

featured image
 Prashant Kishor, Narendra Modi

പാറ്റ്‌ന: നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയിലെ വലിയ നേതാവാണെന്നും എന്നാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ കാണുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടിയും മറ്റ് പല തിരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വര്‍ഷം ജെ.ഡി (യു)-വില്‍ ചേര്‍ന്നിരുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെയുമായി അടുത്തിടെ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് അഭ്യുഹങ്ങള്‍ ഉയറന്നതിടെ തുടര്‍ന്നാണ് കിഷോറിന്റെ പ്രതികരണം.

ശിവസേന അധ്യക്ഷന്‍ ക്ഷണിച്ചത് പ്രകാരമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.ശിവസേനയും എന്‍.ഡി.എയിലെ ഘടകകക്ഷിയാണ്. അതിനാല്‍ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. താന്‍ ശിവസേനയ്ക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ ഭാഗമായതിനാല്‍ മറ്റൊരു പാര്‍ട്ടിക്ക് പ്രൊഫഷണല്‍ സേവനം നല്‍കാനാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages