News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

“ഡല്‍ഹിയില്‍ ജീന്‍സ് ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തിയാല്‍ സാരി അണിയും”; വീണ്ടും പ്രിയങ്കയുടെ വസ്ത്രങ്ങളുടെ കണക്കെടുത്ത് ബിജെപി എംപി

featured image

ദില്ലി: രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി എംപി ഹരീഷ് ദ്വിവേദി. ‘ രാഹുല്‍ പരാജയപ്പെട്ടു. പ്രിയങ്കയും അത് പോലെ പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീ- ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോള്‍ സാരിയും സിന്ദൂരവും അണിയും’ എന്നായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം.

read more പ്രിയങ്കാ ഗാന്ധിയെ മഹിഷിയാക്കി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നു; പ്രിയങ്കക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപം രൂക്ഷമാക്കി ബിജെപി

വിവാദ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെയും പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝാ പ്രിയങ്ക സുന്ദരിയാണ് എന്നാല്‍ അവര്‍ക്ക് യാഷ്ട്രീയത്തില്‍ ഒരു നേട്ടവും കഴിവും ഇല്ലെന്ന് പരാമര്‍ശിച്ചിരുന്നു. സൗന്ദര്യം വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും പ്രിയങ്കയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്ര നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണെന്നും വിനോദ് നാരായണ്‍ പരാമര്‍ശിച്ചിരുന്നു.

read more പ്രിയങ്ക ഗാന്ധി സുന്ദരിയാണ്, അവര്‍ക്കത് രാഷ്ട്രീയത്തില്‍ ഉപയോഗിക്കാം; പ്രിയങ്കക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി മന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതാക്കളില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചോക്ലേറ്റ് നേതാക്കളെ ഇറക്കുകയാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗി പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരി 23നാണ് പ്രിയങ്ക ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്നത്.

No comments:

Post a Comment