News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

മുഖ്യമന്ത്രിക്ക് കൊറിയറില്‍ വാഴപ്പിണ്ടിയെത്തി; മികച്ച രീതിയില്‍ വാഴപ്പിണ്ടി വിതരണവുമായി യൂത്ത് കോണ്‍ഗ്രസ്

featured image


തൃശ്ശൂര്‍: വാഴപ്പിണ്ടി വിതരണവുമായി യൂത്ത് കോണ്‍ഗ്രസ്. സാംസ്‌കാരിക നായകന്മാര്‍ക്ക് സാഹിത്യ അക്കാദമി ഓഫീസിലെത്തി വാഴപ്പിണ്ടി വിതരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നല്‍കി. സ്വകാര്യ കൊറിയറിലാണ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി ലഭിച്ചത്.

സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി നല്‍കിയതിനെ വിമര്‍ശിച്ചതോടെയാണ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ സ്പീഡ് പോസ്റ്റിനോട് വാഴപ്പിണ്ടി സ്വീകരിക്കേണ്ട എന്ന് അറിയിച്ചതോടെ സ്വകാര്യ കൊറിയറില്‍ വാഴപ്പിണ്ടി എത്തിച്ച് യൂത്ത് കോണ്‍ഗ്രസ് സമയനിഷ്ഠ ഉറപ്പുവരുത്തി.

വെള്ളിയാഴ്ച്ച വാഴപ്പിണ്ടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇവരെ തടഞ്ഞതോടെയാണ് സ്പീഡ് പോസ്റ്റില്‍ അയയ്ക്കാന്‍ ശ്രമിച്ചത്. അതും സാധിക്കാതെ വന്നതോടെ സ്വകാര്യ കൊറിയറിനെ ആശ്രയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ വാഴപ്പിണ്ടി വിതരണത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്.

No comments:

Post a Comment