News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

റഫാലിൽ മോദിയുടെ ഓഫിസ് ഇടപെട്ടതിൽ പ്രതിരോധമന്ത്രാലയം എതിർപ്പ് അറിയിച്ചിരുന്നു

featured image

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയാതെ റഫാൽ യുദ്ധവിമാനക്കരാർ. കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പ്രതിരോധ മന്ത്രാലയവും റഫാലുമായി ചര്‍ച്ച നടത്തിയ ഇന്ത്യൻ സംഘവും മുന്നോട്ടുവച്ച നിലപാടിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മുന്നോട്ടുവയ്ക്കുന്നതെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി.മോഹൻ കുമാർ കുറിപ്പു നൽകിയിരുന്നുവെന്നും ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.

അതേസമയം, റഫാലിൽ കുറിപ്പ് നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്ന് ജി.മോഹൻ കുമാർ പ്രതികരിച്ചു. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങൾ ഉദ്ധരിച്ചത് താന്‍ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രം. കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി.മോഹൻ കുമാർ പറഞ്ഞു. പുറത്തുവന്നിരിക്കുന്ന കുറിപ്പ് വിലയെ അടിസ്ഥാനമാക്കിയുള്ളതല്ല. നിബന്ധനകളെ കുറിച്ചാണ് ഇതിൽ പറഞ്ഞിരുന്നതെന്നും മോഹൻ കുമാർ പറഞ്ഞു.

ഫ്രഞ്ച് സർക്കാരുമായി പിഎംഒ സമാന്തര ചർച്ച നടത്തിയത് പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ വിലപേശൽ സംഘവും നടത്തിയ ശ്രമങ്ങളെ ബാധിച്ചുവെന്നു ചൂണ്ടിക്കാട്ടി  2015 നവംബർ 24–നു പ്രതിരോധവകുപ്പ് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന് കത്ത് അയച്ചിരുന്നുവെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സംഘത്തിന്റെ ഭാഗമല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥർ ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ചകൾ നടത്തരുതെന്ന് പിഎംഒയോട് നമുക്ക് ആവശ്യപ്പെടാമെന്നും കുറുപ്പിൽ പറഞ്ഞിരുന്നു. പ്രതിരോധമന്ത്രാലയം നടത്തുന്ന ചര്‍ച്ചകളുടെ ഫലത്തെക്കുറിച്ച് ആത്മവിശ്വാസമില്ലെങ്കില്‍ പിഎംഒയുടെ നേതൃത്വത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ വച്ച് ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് സൂചിപ്പിക്കാമെന്നും കുറിപ്പില്‍ പറയുന്നു. 2018 ഒക്ടോബറിൽ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സബ്മിഷനിൽ വ്യോമയാന ഡപ്യൂട്ടി ചീഫ് അടക്കം ഏഴു പേരടങ്ങിയ സംഘമാണ് വിലപേശൽ നടത്തിയതെന്ന് പറയുന്നു. പിഎംഒ ഇടപെട്ടതിനെക്കുറിച്ച് ഇതിൽ സൂചിപ്പിച്ചിട്ടില്ല. 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages