News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

ചന്ദ്രബാബു നായിഡുവിന്റെ കേന്ദ്ര വിരുദ്ധ സമരവേദിയില്‍ ബി.ജെ.പി സഖ്യകക്ഷി ശിവസേനയും

featured image
N Chandrababu Naidu,  Sanjay Raut, Shiv Sena

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കേന്ദ്ര വിരുദ്ധ സമരവേദിയില്‍ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് നായിഡുവിന്റെ സമരവേദിയില്‍ എത്തിയത്. പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി മാറിയ വേദിയിലേക്കാണ് സഞ്ജയ് റാവത്ത് എത്തിയത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് നായിഡുവിന്റെ സമരം.

സമരവേദിയില്‍ എത്തിയ പ്രതിപക്ഷ നേതാക്കളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂഷവിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ പോലെയാണ് പ്രധാനമന്ത്രി മോഡി പെരുമാറുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോഡിയുടെ ഇടപെടല്‍ പാക് പ്രധാനമന്ത്രിയെപ്പോലെയാണ്.

Madhya Pradesh CM Kamal Nath, Congress leader Digvijaya Singh and Shiv Sena MP Sanjay Raut at Andhra Pradesh CM & TDP Chief N Chandrababu Naidu's day-long fast in AP Bhawan,Delhi. pic.twitter.com/Nj6jZ0vmb9— ANI (@ANI) February 11, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടജങ്ങിയവരും നായിഡുവിന്റെ സമരവേദിയില്‍ എത്തി. ആന്ധ്രപ്രദേശിന് പ്രത്യക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡു എന്‍.ഡി.എ വിട്ടത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages