മുംബൈ: ജ്വല്ലറികള്‍ നടത്തുന്ന പ്രതിമാസം പണമടച്ചുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ കാലാവധി ഒരുവര്‍ഷത്തില്‍ കൂടരുതെന്ന് നിര്‍ദേശം.

365 ദിവസം പൂര്‍ത്തിയാക്കിയാല്‍ സ്വീകരിച്ച പണത്തിനുള്ള സ്വര്‍ണം ഉപഭോക്താവിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

2019ലെ അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ഓര്‍ഡിനന്‍സ് പ്രകാരമാണ് പദ്ധതി നിരോധിച്ചത്.

ബന്ധുക്കളില്‍നിന്നൊഴികെ ഏതെങ്കിലും വ്യക്തികളില്‍നിന്നൊ സംഘത്തില്‍നിന്നോ നിക്ഷേപം സ്വീകരിക്കരുത്.