മലപ്പുറം:  കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ പതിപ്പിച്ചതിന് രണ്ടുവിദ്യാര്‍ഥികള്‍ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. 

ബുധനാഴ്ച പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ട പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തില്‍ കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ച് പ്രചാരണം നടത്തിയതിന് രാജ്യജ്രോഹ കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. 

124 എ വകുപ്പാണ് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പ്രചാരണം. അതേസമയം കശ്മീരിലെ സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെയായിരുന്നു തങ്ങളുടെ പ്രചാരണമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവരുടെ പ്രവൃത്തി പുറമേനിന്നുള്ള ആരുടെയെങ്കിലും പ്രേരണയാലാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Content Highlights: Two Malappuram Govt Collage Students Arrested for Sedition Case