News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 1, 2019

ആദിവാസി ബാലികയെ പീഡിപ്പിച്ച കോണ്‍ഗ്രസ്‌ നേതാവിനായി അന്വേഷണം ഊര്‍ജിതം

featured image
uploads/news/2019/02/284795/c6.jpg

ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍പോയ വയനാട്ടിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ബത്തേരി വേങ്ങുര്‍ ഒന്നാംമൈല്‍ ഓലപ്പുരക്കല്‍ വീട്ടില്‍ ഒ.എം. ജോര്‍ജിനായി അന്വേഷണം ഊര്‍ജിതം. ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തി പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്ത പോലീസ്‌, വിമാനത്താവളങ്ങളില്‍ ലുക്കൗട്ട്‌ സര്‍ക്കുലറും പുറപ്പെടുവിച്ചു.

പ്രതി ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്ന ബന്ധുവീടുകളില്‍ പരിശോധന നടത്തിയതായി അന്വേഷണോദ്യോഗസ്‌ഥനായ മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ്‌ ഡിവൈ.എസ്‌.പി: കുബേരന്‍ നമ്പൂതിരി പറഞ്ഞു. അയല്‍സംസ്‌ഥാനങ്ങളിലേക്കു കടന്നിരിക്കാമെന്ന നിഗമനത്തില്‍ കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങള്‍ക്കു വിവരം കൈമാറിയിട്ടുണ്ട്‌. ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണി ചെയ്‌തിരുന്ന ദമ്പതികളുടെ മകളാണ്‌ ഒന്നര വര്‍ഷത്തോളം ചൂഷണത്തിനിരയായത്‌. സംഭവം പുറത്തറിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി ജോര്‍ജ്‌ ഒളിവില്‍ പോയി. അതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്‌.

കോണ്‍ഗ്രസ്‌ ഇരകള്‍ക്കൊപ്പമാണെന്നും സ്‌ത്രീ പീഡനങ്ങള്‍ക്കെതിരേ പാര്‍ട്ടി ശക്‌തമായ നടപടി സ്വീകരിക്കുമെന്നും വയനാട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്‌ണന്‍ പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages