News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

പെരിയ ഇരട്ടക്കൊലപാതകം: കേസന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

featured image

പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്.

അതേസമയം പെരിയ ഇരട്ട കൊലപാതക കേസിലെ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ പീതാംബരനെ സഹായിച്ചു എന്നാതാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. കണ്ണൂര്‍ ആലക്കോട് സ്വദേശി സുരേഷ്, കല്ല്യോട്ട് സ്വദേശികളായ ജിജിന്‍, അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യം പൊലീസ് കോടതിയെ അറിയിക്കും.

കേസില്‍ കഴിഞ്ഞ ദിവസം അറസറ്റിലായി സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സജിയെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ചതും ഇയാളായിരുന്നു. കേസില്‍ ഇനിയും രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.

കേസ് അന്വേഷണം കാര്യക്ഷമമക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages