News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

കശ്‌മീരിനെ സ്വതന്ത്രമാക്കണമെന്നു പോസ്‌റ്റര്‍: മലപ്പുറം ഗവ.കോളജ്‌ വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍

featured image
uploads/news/2019/02/289974/c3.jpg

മലപ്പുറം : കശ്‌മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം ഗവ. കോളജ്‌ ക്യാമ്പസില്‍ പോസ്‌റ്റര്‍ പതിച്ചെന്നു കാട്ടി രണ്ടു വിദ്യാര്‍ഥികളെ പോലീസ്‌ രാജ്യദ്രോഹക്കുറ്റത്തിന്‌ അറസ്‌റ്റ്‌ ചെയ്‌തു. രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ്‌ റിന്‍ഷാദ്‌ (20), ഒന്നാംവര്‍ഷ ഇസ്‌ലാമിക്‌ ഹിസ്‌റ്ററി വിദ്യാര്‍ഥി പാണക്കാട്‌ പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ്‌ ഫാരിസ്‌(18) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ക്യാമ്പസില്‍ കെട്ടിപ്പടുത്തിയ റാഡിക്കല്‍ സ്‌റ്റുഡന്റ്‌സ്‌ ഫോറത്തിന്റെ സ്‌ഥാപകനാണ്‌ റിന്‍ഷാദ്‌. ഈ ആശയങ്ങളില്‍ ആകൃഷ്‌ടനായി പോസ്‌റ്റര്‍ ഒട്ടിക്കാന്‍ സഹായിച്ചതു ഫാരിസാണെന്നും പോലീസ്‌ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴചയാണ്‌ ക്യാമ്പസില്‍ പോസ്‌റ്റര്‍ ശ്രദ്ധയില്‍പ്പെട്ടതും പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതിപ്പെട്ടതും. ഫ്രീഡം ഫോര്‍ കശ്‌മീര്‍, മണിപ്പൂര്‍, പലസ്‌തീന്‍ എന്നാണ്‌ ഒരു പോസ്‌റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത്‌ കശ്‌മീരി പീപ്പിള്‍, എന്‍ഡ്‌ ദ ബ്ലഡ്‌ ഷെഡ്‌ ആന്‍ഡ്‌ ഒപ്രെഷന്‍, ആസാദി ഫോര്‍ കശ്‌മീര്‍, വോയ്‌സ്‌ ഒാഫ്‌ സെല്‍ഫ്‌ ഡിറ്റര്‍മിനേഷന്‍ ലോങ്‌ ലിവ്‌ എന്നെഴുതി മറ്റൊരു പോസ്‌റ്ററും ക്യാമ്പസില്‍ കണ്ടെത്തി. ഈ പോസ്‌റ്ററുകള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി മൂന്ന്‌ വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പാണ്‌ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. രണ്ടുപേരെയും സ്‌പെഷല്‍ ബ്രാഞ്ചും പോലീസും ചോദ്യംചെയ്‌തു. സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തേക്കു പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

ഫിലിപ്പീന്‍സിലെ രണ്ടു തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫെയ്‌സ്‌ബുക്ക്‌ മുഖേന റിന്‍ഷാദ്‌ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന്‌ മലപ്പുറം ഡിവൈ.എസ്‌.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

രാജ്യത്തെ മാവോയിസ്‌റ്റ്‌, തീവ്ര ആശയ സംഘടനകളുമായും ബന്ധമുണ്ട്‌. നേരത്തെ എസ്‌.എഫ്‌.ഐ അനുഭാവിയായിരുന്ന റിന്‍ഷാദ്‌ സംഘടനയ്‌ക്കു തീവ്രത പോരെന്നു ചൂണ്ടിക്കാട്ടി നാലു മാസം മുമ്പാണ്‌ റാഡിക്കല്‍ സ്‌റ്റുഡന്റ്‌സ്‌ ഫോറത്തിനു രൂപം നല്‍കിയത്‌.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages