News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

ബിഷപ്പ് ഫ്രാങ്കോയുടെ പീഡന കഥകള്‍ സിനിമയാകുന്നു, ട്രെയിലര്‍ പുറത്തിറക്കി

featured image

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനകഥകള്‍ സിനിമയാകുന്നു. ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെഫേര്‍ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ആന്റോ ഇലഞ്ഞിയാണ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ ഒരേസമയമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം തമിഴ് സംവിധായകന്‍ രാംദാസ് രാമസ്വാമിയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ഒരു മെത്രാന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം അവര്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും.

കൊച്ചിയില്‍ നീത് ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. 2013ല്‍ പുറത്തിറങ്ങിയ ഫോര്‍ സെയ്ല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ആന്റോ ഇലഞ്ഞി.

https://www.youtube.com/watch?v=sQ1bLfhSybQ

No comments:

Post a Comment