News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍

featured image
uploads/news/2019/02/287192/c5.jpg

പാലക്കാട്‌: കോട്ടായി ചുങ്കമന്ദത്ത്‌ കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സമീപവാസിയുടെ വീട്ടില്‍ കണ്ടെത്തി. ചുങ്കമന്ദത്ത്‌ കൂമന്‍കാവില്‍ പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റെ ഭാര്യ ഓമന(62)യുടെ മൃതദേഹമാണ്‌ അയല്‍വാസിയായ ഷൈജുവിന്റെ വീട്ടില്‍ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്നു ഷൈജുവിനെയും സുഹൃത്ത്‌ ജിജിഷിനെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ:

ശനിയാഴ്‌ച ഉച്ചയോടെയാണ്‌ ഓമനയെ കാണാതായത്‌. തുടര്‍ന്നു മക്കളായ അയ്യപ്പദാസും അനിലും നാട്ടുകാരുടെ സഹായത്തോടെ തിരിച്ചില്‍ നടത്തി. കുഴല്‍മന്ദം പോലീസില്‍ പരാതിയും നല്‍കി. ഇന്നലെ രാവിലെ സ്വര്‍ണ വളകളും മാലയും വില്‍ക്കാനായി കുഴല്‍മന്ദത്തെ ഒരു സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തില്‍ ഓമനയുടെ അയല്‍വാസിയായ ഷൈജുവും(29), ജിജിഷു(27)മെത്തി. സംശയംതോന്നിയ സ്‌ഥാപനമുടമ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണു മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്‌. അതോടെയാണ്‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്‌.

ആഭരണങ്ങള്‍ മോഷ്‌ടിക്കാനാണു കൊലപാതകം നടത്തിയതെന്നാണു പോലീസ്‌ നിഗമനം. യുവാക്കള്‍ ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നവരാണെന്നു പോലീസ്‌ പറഞ്ഞു. തിരുപ്പൂര്‍ ബനിയന്‍ കമ്പനിയില്‍ തൊഴിലാളികളാണു ഷൈജുവും ജിജിഷും. ഓമനയുടെ മകള്‍: അയ്യപ്പദാസ്‌, അനില്‍, അജിത.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages