News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

ലാവലിന്‍: ഏപ്രിലില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

featured image

ദില്ലി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് എതിരായ സിബിഐ അപ്പീലില്‍ ഏപ്രില്‍ ആദ്യം അന്തിമവാദംകേള്‍ക്കുമെന്നു സുപ്രിംകോടതി. ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായിരുന്നെങ്കിലും വിശദമായ പരിശോധന ആവശ്യമെന്ന സിബിഐ ആവശ്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ആണോ ഉദ്ദേശമെന്ന് സിബിഐയോട് കോടതി ചോദിച്ചു.

പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ നല്‍കിയ അപ്പീലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് സുപ്രിംകോടതിയില്‍ അന്തിമ വാദം നടക്കുക. സിബിഐയും മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ അപ്പീലുകള്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ ഇന്ന് തന്നെ അന്തിമ വാദം തുടങ്ങാമെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശവും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

also read: സിബിഐയുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യം; ലാവലിന്‍ കേസ് മാറ്റി വയ്ക്കാന്‍ അപേക്ഷ

എന്നാല്‍ വിശദമായ പരിശോധന ആവശ്യമുള്ള കേസ് ആയതിനാല്‍ മറ്റൊരു ദിവസം അന്തിമ വാദം തുടങ്ങുന്നതാണ് ഉചിതമെന്നായിരുന്നു സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയുടെ നിലപാട്. കേസ് നീട്ടികൊണ്ടുപോകാന്‍ ആണ് സിബിഐ ഉദ്ദേശമെങ്കില്‍ മാറ്റി വയ്ക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. തുടര്‍ന്ന് കേസ് മാറ്റുമെന്ന് ഉറപ്പായതോടെ മാര്‍ച്ചില്‍ ഹോളി അവധിക്ക് ശേഷം അന്തിമ വാദം തുടങ്ങുന്നതാണ് സൗകര്യമെന്നു പിണറായിയുടെ അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. ഇരു ഭാഗത്തിന്റെയും സൗകര്യം പരിഗണിച്ചാണ് ഏപ്രില്‍ ആദ്യ വാരമോ രണ്ടാം വാരമോ അന്തിമ വാദം തുടങ്ങാന്‍ കോടതി നിശ്ചയിച്ചത്. കൃത്യമായ തീയതി കോടതി രാജിസ്ട്രി പിന്നീട് നിശ്ചയിക്കും.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages