News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

കോട്ടയം പിടിച്ചെടുക്കാൻ സിപിഎം; പി.സി. തോമസിനെ സ്ഥാനാർഥിയാക്കാൻ എൻഡിഎ

featured image

കോട്ടയം∙ ജനതാദളിന് (എസ്) പത്തനംതിട്ട വിട്ടുകൊടുത്ത് കോട്ടയം സീറ്റ് സ്വന്തമാക്കാൻ സിപിഎം നീക്കം. ശബരിമല സംബന്ധിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ മൽസരിച്ച് ബലപരീക്ഷണത്തിനു വേദിയൊരുക്കേണ്ടെന്ന സിപിഎം തന്ത്രമാണ് സീറ്റുമാറ്റത്തിനു പിന്നിൽ. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം സിപിഐ, ജനതാദൾ (എസ്) പാർട്ടികളുടെ സംസ്ഥാന നേതാക്കൾ അനൗദ്യോഗിക ചർച്ച ആരംഭിച്ചു. 12ന് ഇടതുമുന്നണിയോഗത്തിനു മുന്നോടിയായി സീറ്റു വിഭജനത്തിൽ ധാരണയിൽ എത്താനാണ് ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്.

കോട്ടയത്തിനു പകരം തിരുവനന്തപുരം സീറ്റ് വേണമെന്നാണ് ജനതാദളിന്റെ ആവശ്യം. ഇല്ലെങ്കിൽ പത്തനംതിട്ട കിട്ടിയാലും മതി എന്ന നിലപാടിലാണ് അവർ. എന്നാൽ തിരുവനന്തപുരം വിട്ടുനൽകില്ലെന്നാണ് സിപിഐയുടെ നിലപാട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ജനതാദൾ (എസ്) പ്രസിഡന്റ് മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തിയിരുന്നു. ശബരിമല പ്രശ്നമാണ് പത്തനംതിട്ടയിൽ സിപിഎമ്മിന്റെ സ്ഥാനാർഥി നേരിട്ടു മൽസരിക്കുന്നതിൽനിന്ന് പാർട്ടിയെ പിന്നോട്ടു വലിക്കുന്നത്.

യു‍ഡിഎഫിലും കോട്ടയം സീറ്റിനെച്ചൊല്ലി അണികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരള കോൺഗ്രസ് (എം) കൈവശം വച്ചിരിക്കുന്ന സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ശക്തമാണ്. എന്നാൽ മണ്ഡലം വിട്ടുകൊടുക്കില്ലെന്നാണ് കേരള കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയത്തെ സീറ്റിനെ ചൊല്ലി ഇടത്, വലത് മുന്നണികളില്‍ പോര് മുറുകുമ്പോള്‍ മുന്‍ എംപി പി.സി. തോമസിനെ സ്ഥാനാര്‍ഥിയാക്കാനൊരുങ്ങുകയാണ് എന്‍ഡിഎ. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുന്നതിനെ ബിഡിജെഎസും ബിജെപിയും പിന്തുണച്ചത് എന്‍ഡിഎയ്ക്കു നേട്ടമായി. മുന്നണികളിലെ തര്‍ക്കവും ശബരിമല വിഷയത്തിലെ ഇടപെടലും എന്‍ഡിഎയ്ക്കു ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍.

കോട്ടയം സീറ്റു ഘടകകക്ഷിക്കു വിട്ടു നൽകാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണു നിര്‍ണായകമായത്. കോട്ടയത്തെ സാധ്യത പട്ടികയില്‍ പി.സി.തോമസിന്‍റെ പേരിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കോട്ടയത്ത് സിപിഎം മത്സരിച്ചാൽ സ്വന്തം സ്ഥാനാർഥിയെ നിര്‍ത്താനായിരുന്നു ബിജെപിയുടെ ആഗ്രഹം. ശബരിമല സമരത്തിൽ ഏറ്റവും കൂടുതൽ കേസുകൾ എടുത്തിട്ടുള്ളത് കോട്ടയം ജില്ലയിലാണ്. ഇതു തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താന്‍ ബിജെപി സ്ഥാനാര്‍ഥിക്കു സാധിക്കുമെന്നു പ്രാദേശിക നേതൃത്വം വാദിച്ചു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം പി.സി. തോമസിനെ നിര്‍ദേശിച്ചത് ഇടതു, വലതു മുന്നണികളിലെ തര്‍ക്കം കൂടി കണക്കിലെടുത്താണ്. പി.സി.തോമസിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ബിഡിജെഎസും അനുകൂലിച്ചു.

പി.ടി. ചാക്കോയുടെ മകൻ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും കോട്ടയത്ത് പി.സി.തോമസിനു ഗുണം ചെയ്യുമെന്നും നേതൃത്വം വിശ്വസിക്കുന്നു. ദേശീയ നേതൃത്വം നിർദേശിച്ചതോടെ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ കോട്ടയം സീറ്റെന്ന ആവശ്യത്തില്‍നിന്നു പിൻവാങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്നാണു സൂചന.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages