News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

പത്മകുമാര്‍ കോടിയേരിയെ കാണും; കോടതി നിലപാടില്‍ അതൃപ്തി അറിയിക്കും

featured image

പത്തനംതിട്ട∙ സുപ്രീം കോടതിയിൽ യുവതീവേശത്തെ അനുകൂലിച്ചതിനെ തുടർന്നുള്ള തർക്കം രൂക്ഷമായിരിക്കെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കാണും. ഇതിനായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

തന്നെ ഒറ്റപ്പെടുത്തി ദേവസ്വം കമ്മിഷണർ നടത്തിയ നീക്കങ്ങളും ബോർഡിന്റെ നിലപാടുകളുമാകും വിശദീകരിക്കുക. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയും ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നും വ്യക്തമാക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും പത്മകുമാര്‍ കൂടിക്കാഴ്ച നടത്തും.

ഭക്തരുടെ താല്പര്യം സാവകാശ ഹർജിയായിരുന്നു. അതിൽ തീർപ്പുണ്ടാക്കിയ ശേഷം തുടർ നടപടികളിലേക്കു കടക്കാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. അത് കാറ്റിൽ പറത്തി സുപ്രീംകോടതിയിൽ യുവതീ പ്രവേശത്തെ അനുകൂലിച്ച് റിവ്യൂ ഹര്‍ജിയെ എതിര്‍ത്ത്‌ നിലപാട് എടുത്തതോടെ വിശ്വാസ സമൂഹം ദേവസ്വം ബോർഡിനെതിരെ തിരിഞ്ഞു. ഇത് സർക്കാരിനെയും ദോഷകരമായി ബാധിച്ചു. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയെ ധരിപ്പിക്കും. 

സുപ്രീംകോടതിയിൽ എന്താണ് സംഭവിച്ചതെന്ന് പ്രസിഡന്റ് ദേവസ്വം കമ്മിഷണറോട് വിശദീകരണം ചോദിച്ചിരുന്നു. ഇതേ തുടർന്ന് കമ്മിഷണർ എൻ.വാസു  കോടിയേരിയെ കണ്ട് ചർച്ച നടത്തി. ഈ സാഹചര്യത്തിലാണ് പത്മകുമാറും കോടിയേരിയെ കാണുന്നത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages