News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടത് യുവതിയുടെ മൃതദേഹം

featured image

ആലുവ∙ പുതപ്പിനുള്ളിൽ പൊതിഞ്ഞു കരിങ്കല്ലു കെട്ടി പെരിയാറിൽ താഴ്ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണു നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

യുസി കോളജിനു സമീപം വിൻസൻഷ്യൻ വിദ്യാഭവനു പുറകിലെ കുളിക്കടവിൽ വൈദിക വിദ്യാർഥികളാണ് മൃതദേഹം കണ്ടെത്തിയത്. മരക്കൂട്ടത്തിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു. പുതപ്പിനുള്ളിൽനിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നിൽക്കുകയായിരുന്നു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.

രാവിലെ മൃതദേഹം കരയ്ക്കുകയറ്റി. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages