News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

ആഗ്രഹങ്ങളുടെ കഥ പറഞ്ഞ് ഷോര്‍ട്ട് ഫിലിം ഇഹിത

featured image

വ്യത്യസ്തമായ വിഷയാവതരണവുമായി ഇഹിത എന്ന ഷോർട്ട് ഫിലിം. മൂന്ന് പേരുടെ ആഗ്രങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ കണ്ണൂർ സ്വദേശിയായ സനക്ക് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒറ്റദിവസം കൊണ്ട് ചിത്രീകരിച്ച ഷോട്ട്ഫിലിം എന്ന പ്രത്യകതകൂടി ഈ ചിത്രത്തിനുണ്ട്.

ഇഹിത എന്നാല്‍ ആഗ്രഹം എന്നാണ് അര്‍ത്ഥം.പോലീസ് ഉദ്യോഗസ്ഥരായ രണ്ട് പേരുടേയും ഒരു വേശ്യാസ്ത്രീയുടേയും ആഗ്രഹങ്ങളിലൂടെ കടന്ന് പോകുന്നതാണ് ചിത്രം.

ഡ്യൂട്ടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യേണ്ടിവരുന്ന വേശ്യാസ്ത്രീയും നായക കഥാപാത്രമായ രാജീവുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.

വി എൻ പ്രാഡക്ഷൻസിന്‍റെ ബാനറിൽ കണ്ണൂർ സ്വേദേശിയായ സനക്ക് മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഒരു സിനിമ ചെയ്യമമെന്ന ആഗ്രഹമാണ് സനക്ക് മോഹനെ ഈ ഹൃസ്വ ചിത്രത്തിലേക്കെത്തിച്ചത്

പതിനൊന്ന് മിനിറ്റ് ദൈർഖ്യമുള്ള ഷോട്ട് ഫിലിം ഒരു രാത്രിയും പകലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജിലുജോസഫ്,ശ്യംകൃഷ്ണൻ,ശ്രീനാഥ് എന്നിവരാണ് കാഥാപാത്രങ്ങളായി എത്തുന്നത്.

അക്ഷയ് വഞ്ചിയത്താണ് ചിത്രത്തിന്‍റെ പ്രൊഡ്യൂസർ. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റ് ഉൾപ്പടെ നിരവധി ഫിലിംഫെസ്റ്റുകളിൽ ചിത്രം പ്രദർശിപ്പിച്ചു ക‍ഴിഞ്ഞു

No comments:

Post a Comment

Post Top Ad

Your Ad Spot

Pages