News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

സ്ത്രീയെ കൊന്ന് ചാക്കില്‍ പൊതിഞ്ഞ് കട്ടിലിനടിയിലാക്കി, ആഭരണം വിറ്റ് വസ്ത്രങ്ങള്‍ വാങ്ങി; മൂന്ന് പേര്‍ പിടിയില്‍

featured image

ചുങ്കമന്ദം: പാലക്കാട് നിന്ന് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തു. പാലക്കാട് ചുങ്കമന്ദത്താണ് സംഭവം. ചുങ്കമന്ദം മാത്തറിലെ കുടതൊടിവീട്ടില്‍ ഓമന (63)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ സഹദേവനാണ് ഓമനയുടെ ഭര്‍ത്താവ്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് കനാലില്‍ നിന്ന് വെള്ളം തിരിച്ചുവിടാനായി പോയപ്പോഴാണ് ഓമനയെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സ്വര്‍ണാഭരണം മോഷ്ടിക്കാനായി മൂവരും ചേര്‍ന്ന് ഓമനയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. യുവാക്കള്‍ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവാക്കള്‍ ഓമനയുടെ വള വിറ്റ് വസ്ത്രങ്ങള്‍ വാങ്ങി. സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ജ്വല്ലറി ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വള ഓമനയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് വളകള്‍ വില്‍ക്കാനെത്തിയ യുവാക്കളിലേക്ക് അന്വേഷണം എത്തുന്നത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages