News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 10, 2019

എനിക്ക് അഭിനയമാണ് അറിയാവുന്നത്, രാഷ്ട്രീയത്തിലേക്കില്ല ;ദേശാഭിമാനിയുടെ പരിപാടിയിൽ മോഹൻലാലിന്റെ പ്രസംഗം

featured image

കോട്ടയം: പിണറായി വിജയനെ വേദിയിലിരുത്തി ദേശാഭിമാനിയുടെ പരിപാടിയിൽ മോഹൻലാലിന്റെ പ്രസംഗം .തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് മോഹൻലാൽ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് താനില്ല . കഴിഞ്ഞ 40 വര്‍ഷമായി താൻ അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് താന്‍ ഉപാസിച്ചിട്ടുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ഒന്നര മണിക്കൂറോളം മുഖ്യമന്ത്രിയോടൊപ്പം മോഹൻലാൽ വേദി പങ്കിട്ടു. എന്നാൽ കൂടുതൽ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയാറായില്ല.

ബി.ജെ.പി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഇതാദ്യമായാണ് ഒരേ വേദിയിൽ നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചെത്തുന്നത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages