News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

കഥ പറയുന്ന കുമ്പളങ്ങിയുടെ രാവുകള്‍ക്കൊപ്പം

featured image

മനുഷ്യജീവിതത്തിന്റെ വൈകാരിക തലങ്ങളെ ചിരിയുടെ മേമ്പൊടി ചേര്‍ത്ത് ചാലിച്ച് പുറത്തിറങ്ങിയ ബ്രില്ല്യണ്‍സാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. ഒരുപാട് ഹൃദയങ്ങളെ കുമ്പളങ്ങിയുടെ രാത്രികളിലേക്ക് വലയിട്ട് വീശിയ  തിരക്കഥാകൃത്ത്‌ ശ്യാം പുഷ്‌കരനുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌

ചോദ്യം: യഥാര്‍ത്ഥത്തില്‍, ഒരുപാട് മലയാള സിനിമകളില്‍ എഴുത്തുകാര്‍ ആഘോഷിക്കപ്പെടാറില്ല. മുന്‍പുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ കാര്യമായിട്ടില്ല. ആ സാഹചര്യത്തില്‍ താങ്കളിലെ എഴുത്തുകാരന്‍ ആഘോഷിക്കപ്പെടുന്ന സമയമാണ് ഇപ്പോഴുള്ളതെന്നു തോന്നുണ്ടോ?

ഉത്തരം: ആളുകള്‍ വളരെ ഇന്‍ട്രസ്റ്റഡ് ആയിട്ട് റിയാക്റ്റ് ചെയ്യുമ്പോള്‍ മനസ്സിലാകും അവര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന്. അവരിങ്ങനെ എഴുതിത്തകര്‍ക്കുവാണല്ലോ, അപ്പോള്‍ തോന്നുന്നുണ്ട് നല്ല സമയമാണെന്ന്.

ചോദ്യം: കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരു സിനിമയുടെ പശ്ചാത്തലത്തില്‍ മാത്രമല്ലാ, സമീപ കാലത്ത് താങ്കളുടെ തിരക്കഥയില്‍ ഉണ്ടായിട്ടുള്ള മഹേഷിന്റെ പ്രതികാരം, മായാനദി എന്നിങ്ങനെ താങ്കളുടെ മൊത്തം എഴുത്തിന്റെ പശ്ചാത്തലത്തിലാണ് അത്തരത്തിലുള്ള പ്രതികരണം. പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുമെന്നുള്ള നൂറു ശതമാനം ആത്മവിശ്വാസം ഇപ്പോഴുണ്ടോ?

ഉത്തരം: ഇല്ല, അങ്ങനൊരു നൂറു ശതമാനമൊന്നുമില്ല. ഇതൊരു എക്‌സ്പിരിമെന്റ് ആയതുകൊണ്ടു തന്നെ തട്ടി വീഴാനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ട് നമ്മള്‍ അപ്‌ഡേറ്റഡ് ആയിട്ട് ഇരിക്കുക എന്നതാണ് ചെയ്യാനുള്ളത്.

ചോദ്യം: വ്യക്തമായ നായികാ- നായക സങ്കല്പങ്ങളില്ലാതെ, ഞാനാണ് ഹീറോ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന ഡയലോഗിനപ്പുറത്ത് വല്യ ഹീറോയിസങ്ങളില്ല എന്നു ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മലയാള സിനിമയ്ക്ക് വിജയിക്കാന്‍ ഒരു പ്രത്യേക വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്നാണോ താങ്കളുടെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്?

ഉത്തരം: അങ്ങനെയല്ല, ഞാന്‍ പല വാര്‍പ്പ് മാതൃകകളും ഉപയോഗിക്കാറുണ്ട്. പലതും ഉടച്ചു വാര്‍ക്കാറുണ്ട്. അങ്ങനെയുള്ളൊരു സിനിമാറ്റിക്- റിയലിസ്റ്റിക് ഐഡിയയിലേക്കാണ് പലപ്പോഴും എഴുതി വരാറുള്ളത്. പോപ് കള്‍ച്ചറിന്റെ പല മാതൃകകളും ഉപയോഗിക്കാറുണ്ട്. ഇതിന്റെയൊക്കെ ഒരു മിക്‌സ്ചര്‍ ഞാന്‍ എവിടെയൊക്കെയോ കണ്ടെത്തി എന്നെനിക്കു തോന്നുന്നു. ഒരുപക്ഷേ അതായിരിക്കാം റീച്ച് ചെയ്യുന്നത്.

ചോദ്യം: കെ ജി ജോര്‍ജിലും ഗോപിയിലും ഒക്കെ കണ്ടിട്ടുള്ള ചില സൂചനകള്‍ നമുക്ക് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എത്തുമ്പോള്‍ കാണാനാവും. നമ്മളെ സംബന്ധിച്ച് അവരുടെയൊക്കെ ഒരു കാലമായിരുന്നു റിയലിസ്റ്റിക് സിനിമകളുടെ അല്ലെങ്കില്‍ ആദ്യ ന്യൂജെന്‍ സിനിമകളുടെ കാലം. പിന്നെ രണ്ടാംഘട്ട ന്യൂജെന്‍- റിയലിസ്റ്റിക് സിനിമകളാണ് ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍ എന്നിങ്ങനെയുള്ള ഒരു ടീമിന്റെ ചിത്രങ്ങള്‍. ശ്യാം പുഷ്‌കരന്റെ കാഴ്ചപ്പാടില്‍ എത്ര കണ്ട് റിയലിസ്റ്റിക്കാകണം എന്നതിന് വല്ല മെഷര്‍മെന്റുമുണ്ടോ? അഥവാ ലോകത്തിന് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു മലയാള സിനിമയെ നമുക്ക് അടുത്ത കാലത്തുതന്നെ ഉണ്ടാക്കാന്‍ കഴിയും എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംങ്. ഒരു അഞ്ചു വര്‍ഷം കൊണ്ട് നിങ്ങളിലാര്‍ക്കെങ്കിലും ഓസ്‌കര്‍ കൊണ്ടുവരാന്‍ കഴിയും എന്നതാണ് വിലയിരുത്തല്‍. എന്തുതോന്നുന്നു?

ഉത്തരം: പുതിയ പിള്ളേര്‍ക്കെല്ലാവര്‍ക്കും ലോക സിനിമയെക്കുറിച്ച് നല്ല ജ്ഞാനം ഉണ്ട്. അവര്‍ അവിടെ എന്താണ് നടക്കുന്നതെന്നറിയുകയും, അത് പ്രാക്ടീസ് ചെയ്തു നോക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ലിജോ ആയാലും അല്‍ഫോണ്‍സ് ആയാലും ദിലീഷ് പോത്തനായാലും അത് ചെയ്യുന്നുണ്ട്. പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍, അതിനുള്ള ധൈര്യം. പുതിയ ഫിലിം മേക്കേഴ്‌സിനുണ്ട്. കെജി ജോസഫ് സാറിനെപ്പോലെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നമ്മളെ ചേര്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം ഒരുപക്ഷേ അതാണ്.

ചോദ്യം: ഫഹദിന്റെ കഥാപാത്രത്തിന് ഗോപിയുടെ ടച്ച് ബോധപൂര്‍വ്വം കൊടുത്തതാണോ?

ഉത്തരം: സൈക്കോ വില്ലന്‍ എന്നൊക്കെയാണ് ഗോപി സാര്‍ അറിയപ്പെട്ടിരുന്നത്. ഫഹദിന്റെ കഥാപാത്രത്തെ അത്ര വിചിത്രമല്ലെന്ന് ആളുകള്‍ക്കിടയിലേക്ക് എത്തിക്കാനാണ് ആ ഒരു ടച്ച് കൊടുത്തിരുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും അത്തരത്തിലൊരു പെര്‍ഫോമന്‍സ് ചെയ്യുന്ന ക്യാരക്ടറാണ് അതെന്ന്. ശരിക്കും ഫഹദിന്റെ കഥാപാത്രമായ ഷമ്മി കുഴിബോംബ് പോലെയാണ്. റിയലിസ്റ്റികിനേക്കാള്‍ കൂടുതല്‍ കുറച്ച് ഓവര്‍ഡ്യൂ ചെയ്ത കഥാപാത്രമാണത്. അതുകൊണ്ട് എല്ലാവര്‍ക്കും ഒരു ഐഡിയ കിട്ടാന്‍ വേണ്ടിയാണ് ഭരത് ഗോപി സാറിന്റേത് പോലെ എന്നു പറഞ്ഞത്.

ചോദ്യം: ശ്യാം പുഷ്‌കരന്‍ എന്താണ് ഉദ്ദ്യേശിക്കുന്നതെന്ന് സംവിധായകന് കൃത്യമായി ബോധ്യപ്പെട്ടില്ലെങ്കില്‍ ഈ സിനിമ സാധ്യമാവുമായിരുന്നില്ല. അതു കൊണ്ടാണോ താങ്കള്‍ ഈ ആഷിഖ് അബു സ്‌കൂള്‍ ഓഫ് ഫിലിം മേക്കേഴ്‌സിന്റെ ആളുകള്‍ക്കിടയില്‍ത്തന്നെ ഇങ്ങനെ ചുറ്റിത്തിരിയുന്നത്?

ഉത്തരം: ലോകത്തിലെ ഏത് എഴുത്തുകാരെ എടുത്തു നോക്കിയാലും ഉണ്ടാവും അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരുകൂട്ടം. സിനിമ എന്നത് ഒരു വെഞ്ച്വര്‍ ആണ് . ആര്‍ക്കും എപ്പോഴും അതില്‍ ഭാഗവാക്കാകാം. ഒരേ സമയത്ത് സിനിമ മേഖലയിലേക്ക് വന്നവരാണ് ഞങ്ങള്‍. സിനിമ കൊണ്ടുള്ള സൗഹൃദമേ ഞങ്ങള്‍ക്കിടയിലുള്ളൂ. നല്ല സിനിമ ചെയ്യുന്നൊരു സമയം ഇല്ലെങ്കില്‍, ഞങ്ങള്‍ ഒരുപക്ഷേ പിരിഞ്ഞു പോയേക്കാം.

ചോദ്യം: പുതുയുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് പോലെ, കുമ്പളങ്ങി നൈറ്റ്‌സ് നിങ്ങളുടെ ആദ്യത്തെ ചിത്രമല്ല. ഇതിന് മുന്‍പ് മഹേഷിന്റെ പ്രതികാരമുണ്ടായിട്ടുണ്ട്, തൊണ്ടിമുതല്‍ വന്നിട്ടുണ്ട്. വേറെയും ചില ചിത്രങ്ങളുണ്ട്. ഇതെല്ലാം ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ക്ക് ആ രീതിയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ടീമുണ്ടാകണം.

ഉത്തരം: സിനിമ എന്നത് ഒരു അപ്ലൈഡ് ആര്‍ട്ട് ആണ്. സംവിധായകന്റെ സിനിമ എന്നൊക്കെ പറയുന്നവരുണ്ടാകും. പക്ഷേ എന്നെ സംബന്ധിച്ച് ഒരു ടീം വര്‍ക്കാണ് സിനിമ.

ചോദ്യം: സിനിമയില്‍ എഴുത്തുകാരന്റെ കോണ്‍ട്രിബ്യൂഷന്‍ എവിടെയാണ്?

ഉത്തരം: ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്തിട്ടില്ല. ശരിക്കും പറഞ്ഞാല്‍ സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അല്ലെങ്കില്‍ എന്താണ് നിങ്ങള്‍ അതുകൊണ്ട് ഉദ്ദ്യേശിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരമാണത്. സംവിധായകനും എഴുത്തുകാരനും തമ്മിലൊരു ബന്ധമുണ്ട്. എഴുത്തുകാരന്റെ റൈറ്റ് ഹാന്‍ഡാണ് സംവിധായകന്‍. സംസാരവും ഒരു എഴുത്താണ്.

ചോദ്യം: സൂക്ഷ്മാംശം സംവദിക്കുന്നതില്‍ ഡയറക്ടര്‍ക്കല്ലേ ഏറ്റവും പ്രധാനപ്പെട്ട പങ്ക്? ഉദാഹരണത്തിന് ഒരു സൈക്കോ കഥാപാത്രം ആവിഷ്‌കരിക്കുന്നതില്‍ ചിരി, മീശ തടവുന്നത്, കണ്ണുകള്‍ അങ്ങനെയുള്ള ഒരുപാട് സൂക്ഷ്മ തലങ്ങളുണ്ട്. ഇതൊക്കെ ഒരു എഴുത്തുകാരന്‍ എങ്ങനെയാണ് സന്നിവേശിപ്പിക്കുക?

ഉത്തരം: സന്നിവേശിപ്പിച്ചു എന്നു ഞാന്‍ പറയില്ല. കോപ്ലിക്കേറ്റഡ് വര്‍ക്ക് ആണ് ഫിലിം മേക്കിംങ്. ഇപ്പോള്‍ ഒരു കഥാപാത്രത്തെ കുറിച്ചാണെങ്കില്‍ നടനുമായി സംസാരിക്കും, എഴുതുമ്പോള്‍ ഡയലോഗുകള്‍ പറഞ്ഞു നോക്കും ഇങ്ങനെയൊക്കെ ചെയ്താണ് എല്ലാവരും എഴുതുന്നത്. സത്യം പറഞ്ഞാല്‍ എല്ലാവരുടേയും കോണ്‍ട്രിബ്യൂഷനാണ് സിനിമ.

ചോദ്യം: എന്തുകൊണ്ട് ശ്യാം പുഷ്‌കരന്‍ എഴുത്തുകാരനായി മാത്രം തുടരുന്നു. എഴുതാനറിയാമെങ്കില്‍ സംവിധാനവും ചെയ്യാമല്ലോ?

ഉത്തരം: അത് ഒരുപക്ഷേ എനിക്ക് അറിയാന്‍ സാധിച്ചേക്കും. എന്നാല്‍എഴുത്തിന്റെ മേഖലയില്‍ കുറച്ചുകൂടി എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ളത് കൊണ്ടാണ് ഈ മേഖലയില്‍ത്തന്നെ നില്‍ക്കുന്നത്. എഴുതാന്‍ ഇപ്പോള്‍ ആള്‍ക്കാര്‍ കുറവായതുകൊണ്ടും ഇപ്പോള്‍ തിരക്കഥാകൃത്തായി തുടരാനാണ് താത്പര്യം.

ചോദ്യം: എഴുതുന്നത് തന്നെയാണോ യഥാര്‍ത്ഥത്തില്‍ സിനിമയില്‍ കാണാറുള്ളത്? അല്ലെങ്കില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ടോ?

ഉത്തരം: മാറ്റങ്ങള്‍ വരാന്‍ വേണ്ടിത്തന്നെയാണ് എഴുതുന്നത്. ഇത് എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും ഒരു ഐഡിയ ലഭിക്കുന്നതിന് വേണ്ടിയാണ് ആദ്യ എഴുത്ത് എഴുതുന്നത്. പിന്നീട് ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് പോലെ എഴുതും.

ചോദ്യം: ആഷിഖ് അബുവിന്റെ കൂട്ടത്തിലുണ്ടായിരുന്നവര്‍ നല്ല ടെക്‌നീഷ്യന്മാരാണ്. ഇവരുടെയൊക്കെ ഒപ്പം മാത്രമേ അല്ലെങ്കില്‍ ഈ ഒരു ടീമില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയകയുള്ളോ?

ഉത്തരം: കുമ്പളങ്ങി നൈറ്റ്‌സ് ഉണ്ടായത് ഒരു ഏഴു വര്‍ഷത്തെ പ്രോസസിലൂടെയാണ്. ആദ്യം ഒരു ഐഡിയ പറയുന്നു. പക്ഷേ ഈ രൂപത്തിലല്ലായിരുന്നു. പിന്നെയത് പതിയെ വളരുന്നു, അങ്ങനെയൊക്കെയാണ് ഒരു സിനിമ ഉണ്ടാവുന്നത്.

ചോദ്യം: തിരക്കഥകള്‍ക്ക് നിലപാട് ആവശ്യമായി വരാറുണ്ടോ?

ഉത്തരം: നിലപാട് എന്നതിനേക്കാള്‍ എന്താണ് അയാള്‍ പറയാന്‍ ഉദ്ദ്യേശിക്കുന്നത്. അല്ലെങ്കില്‍ ആ സിനിമ എന്താണ് മുന്നോട്ട് വെക്കുന്നത് എന്നതില്‍ കൃത്യമായ ഉത്തരം ഉണ്ടായിരിക്കണം.

ചോദ്യം: ഈ സിനിമയെക്കുറിച്ച് തന്നെ പലതരത്തിലുള്ള നിരൂപണങ്ങള്‍ ഉണ്ട്. പല പൊളിച്ചെഴുത്തലുകളും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്താണ് ഒരു തിരക്കഥ മുന്നോട്ടുവെക്കുന്ന ആശയം?

ഉത്തരം: ഒരു പൊളിറ്റിക്കല്‍ കറക്ഷനില്‍ നിന്ന് കൊണ്ടാണ് എഴുതുന്നത്. ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക് വരുമ്പോള്‍ സ്വയം പുതുക്കല്‍ ഉണ്ടാകാറുണ്ട്.

ചോദ്യം: എത്ര റിയലിസ്റ്റിക്കാകണം കഥാപാത്രങ്ങള്‍ എന്നതിനെക്കുറിച്ച് ധാരണ ഉണ്ടോ?

ഉത്തരം: പെര്‍ഫോമന്‍സ് ഓറിയന്റഡ് ആയിട്ടാണ് എഴുതുന്നത്. റിയലിസ്റ്റിക് എന്ന് വിളിക്കപ്പെടുന്നത് ആ ആക്ടറുടെ പെര്‍ഫോമന്‍സ് വെച്ചിട്ടാണ്. ഞങ്ങള്‍ വളരെ ഡ്രമാറ്റിക് ആയിട്ടാണ് എഴുതാറുള്ളത്.

ചോദ്യം: ഒരു സ്‌ക്രിപ്റ്റിനനുസരിച്ചല്ലേ ഷൂട്ട് ചെയ്യുന്നത്? ഉദാഹരണത്തിന് ചിത്രത്തിലെ ഒരു സീനില്‍, മന:ശാസ്ത്രജ്ഞന്റെ മുന്നില്‍ സൗബിന്‍ ഷാഹിര്‍ മൊണോലോഗു പോലെ പറയുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയും അനുഭവ ഭേദ്യമാവുകയില്ലായിരുന്നു. അവിടെയാണ് ഷെയ്‌നിന്റെ കഥാപാത്രത്തിന്റെ ചില വൈകാരിക ഇടപെടലും ഇതും തമ്മില്‍ കണക്ട് ചെയ്ത് ചേര്‍ക്കുന്നത്. ഇത് സത്യത്തില്‍ ആരുടെ ഐഡിയയാണ്?

ഉത്തരം: ഇതൊരു മാജിക്കാണ്. ഇതാണ് എനിക്കീ സിനിമയില്‍ കാണാന്‍ കഴിയുന്ന ബ്രില്ല്യണ്‍സ്.

ചോദ്യം: ആരുടെ ബുദ്ധിയാണ് എന്നതിനൊരു പ്രസക്തിയുണ്ട്. എന്തെന്നാല്‍ മഹേഷിന്റെ പ്രതികാരം ഇറങ്ങിയ സമയത്ത് അതിലെ ചില ഡീറ്റെയിലിങിനെ പോത്തേട്ടന്‍സ് ബ്രില്ല്യണ്‍സ് എന്ന് വിശേഷിപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരാളുടെ മാത്രം ബില്ല്യണ്‍സ് ആണോ?

ഉത്തരം: എല്ലാം ഒരുക്കിവെക്കുകയാണ് ചെയ്യാറുള്ളത്. എല്ലാ കാര്യത്തിലും ഡീറ്റെയ്ല്‍ഡ് ആയിട്ടുളള സമീപനം എല്ലാനരില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ആര്‍ട്ടിലായാലും കാസ്റ്റിംങില്‍ ആയാലും എല്ലാവരും എല്ലാത്തിലും ശ്രദ്ധിക്കാറുണ്ട്. അതിനപ്പുറം അത് ഇന്നയാളുടെ ബ്രില്ല്യണ്‍സ് എന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല.

ചോദ്യം: ഷമ്മി എന്ന കഥാപാത്രത്തിന് ഫഹദ് തന്നെയാണോ മനസ്സിലുണ്ടായിരുന്നത്?

ഉത്തരം: ഇല്ല. ആദ്യഘട്ടത്തില്‍ പല മണ്ടന്‍ ഐഡിയകളും ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണത് ഫഹദ് ആയി മാറയത്.

ചോദ്യം: സദാരണ മലയാളി പുരുഷന്മാരുടെ പല സ്വഭാവങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു സാധാരണ മലയാളി എന്ന നിലയില്‍ അവതരിപ്പിക്കാവുന്ന ഒന്നിനെ അല്ലെങ്കില്‍ ആ കഥാപാത്രത്തെ സൈക്കോ ആയി ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യമുണ്ടോ?

ഉത്തരം: പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് കയ്യില്‍ നിന്ന് പോകുന്നൊരു പൊയിന്റുണ്ട്. ആ ഒരു സന്ദര്‍ഭത്തിലായിരിക്കാം കഥാപാത്രം സോഷ്യോപാത്തില്‍ നിന്ന് സൈക്കോയിലേക്കെത്തുന്നുന്നത്. ആ മൊമന്റ് സിനിമയില്‍ വളരെ സിനിമാറ്റിക് ആയിട്ട് ഞങ്ങള്‍ എത്തിച്ചിട്ടുമുണ്ട്.

ചോദ്യം: കുമ്പളങ്ങി എങ്ങനെയാണ് സിനിമയുടെ പശ്ചാത്തലമായി കടന്നു വരുന്നത്?

ഉത്തരം: സുഹൃത്തായ സജി നെപ്പോളിയനിലൂടെയാണ് കുമ്പളങ്ങി കടന്നു വരുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോവാറുള്ള സമയത്തൊക്കെ തോന്നിയിരുന്നു കുമ്പളങ്ങിയെ ബേസ് ചെയ്ത് ഒരു കഥ എഴുതണമെന്ന്. ശരിക്കും കുമ്പളങ്ങി മനസ്സിലേക്ക് വന്നതിന് ശേഷമാണ് കഥ മനസ്സിലേക്ക് വരുന്നത്.

ചോദ്യം: കുമ്പളങ്ങിയുടെ ഒരു ഇന്റര്‍ നാഷണല്‍ സ്വഭാവമുണ്ടല്ലോ, ആദ്യത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നുള്ളത്. ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടു വരാനുള്ളൊരു സ്‌പേസ് അതിനുണ്ട്. എങ്ങനെയാണത്?
ഉത്തരം: ഈ വീടിന്റെ കഥ പറയാന്‍ കുമ്പളങ്ങി നല്ലൊരു സ്ഥലമാണെന്ന് തോന്നിയിരുന്നു. കുമ്പളങ്ങി ആദ്യം ഒരു ഐലന്‍ഡ് വില്ലേജ് ആയിരുന്നു. കുമ്പളങ്ങി ബോയ്‌സിന്റെ വീടും ഒരു ഐലന്‍ഡാണ്.

ചോദ്യം: ശ്യാം പുഷ്‌കറിന്റെ പദ്ധതി എന്താണ്? നിങ്ങളിപ്പോള്‍ തൃപ്തനാണോ? അതോ അടുത്ത പദ്ധതികളിലേക്ക് കടന്നുവോ?

ഉത്തരം: സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതലേ ഞാന്‍ തൃപ്തനാണ്. അത്യാവശ്യം ഫ്രീഡം ഉള്ള ടീമുകളുമായിട്ടാണാ വര്‍ക്ക് ചെയ്തിട്ടുള്ളത്.

ചോദ്യം: ത്രില്ലറോ ഹൊററോ പ്രതീക്ഷിക്കാമോ?

ഉത്തരം: തീര്‍ച്ചയായും. എല്ലാത്തരം സിനിമകളും ചെയ്യണമെന്നുണ്ട്. ഒരു ഫാമിലി ഡ്രാമ മൂവി ചെയ്യണമെന്ന ആഗ്രഹം വന്നപ്പോഴാണ് കുമ്പളങ്ങി ചെയ്യുന്നത്. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നു തോന്നിയപ്പോഴാണ് മായാനദി ചെയ്യുന്നത്. ഇതില്‍ ഞാന്‍ കെ ജി സാറിനെയാണ് മോഡലാക്കുന്നത്. ഓരോ ടൈപ്പ് മൂവിയും ചെയ്യണം. പ്രേക്ഷകര്‍ക്ക് നമ്മളെയും നമുക്ക് അവരെയും മടുക്കരുത്.

ചോദ്യം: എല്ലാ കഥാപാത്രങ്ങളും സിനിമ കണ്ട് ദിവസങ്ങള്‍ക്ക് ശേഷവും ഉള്ളില്‍ തങ്ങി നില്‍ക്കുന്നു എന്നതു കൊണ്ടാണ് ഈ സ്റ്റൈല്‍ ഓഫ് മേക്കിംങ് വ്യത്യസ്തമാവുന്നത്. അതിനെക്കുറിച്ച്
ഉത്തരം: ഒരു റൈറ്ററുടെ ഹൃദയ വലുപ്പം പോലെയിരിക്കും സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളുടെയും സന്നിവേശം. കൊമേഷ്യല്‍ സിനിമയിലായിരിക്കുമ്പോള്‍ നായികാ നായകന്മാരെ പരമാവധി ആളുകളെക്കൊണ്ട് സ്‌നേഹിപ്പിക്കാന്‍ ശ്രമിച്ച് ശ്രമിച്ച് മറ്റുള്ളവരെ മറന്നുപോകുകയാണ് ചെയ്യുന്നത്.

ചോദ്യം: ഇതില്‍ ഒരു കഥാപാത്രവും എന്തുതന്നെ വന്നാലും അവരുടെ സ്വഭാവങ്ങളില്‍ മാറ്റം വരുത്തുന്നില്ല?

ഉത്തരം: തിരക്കഥകളുടെ ടെക്‌നിക് അങ്ങനെയാണ്. നായകനൊരുപാട് കാര്യങ്ങളില്‍ വീക്ക് ആയിരിക്കണം. എങ്കില്‍ മാത്രമേ പതിയേ പതിയേ ആ കഥാപാത്രത്തിനെക്കൊണ്ട് സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.

ചോദ്യം: ലിജോ ജോസ് വേറൊരു തരത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള ആളുകള്‍ മലയാള സിനിമയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഉത്തരം: ജെല്ലിക്കെട്ട് ഇറങ്ങുമ്പോള്‍ നവയുഗപ്പിറവി വീണ്ടും ഉണ്ടാകും. അങ്ങനെ ഇന്‍ട്രസ്റ്റിംങ് ആയ ഒരുപാട് സിനിമകള്‍ വരുന്നുണ്ട്.

ചോദ്യം: നിങ്ങളുടെ കൂട്ടത്തിലുള്ള ആളാണെങ്കിലും മധുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. നിങ്ങളുടെയൊക്കെ സഹായം ആവശ്യമായി വന്നിരുന്നുവോ?

ഉത്തരം: മധു മൂന്നു വര്‍ഷമായി ഇതിന്റെ പ്രിപ്പറേഷനില്‍ തന്നെയായിരുന്നു. കുമ്പളങ്ങിയില്‍ വീടെടുത്ത് താമസിച്ച് അങ്ങനെയുള്ളൊരു സമീപനത്തിലേക്ക് പോവുകയായിരുന്നു. കൂടെയുള്ളവര്‍ക്കാര്‍ക്കും മധുവിന്റെ കഴിവിനെക്കുറിച്ച് യാതൊരു സംശയവുമില്ല.

ചോദ്യം: സൗബിന്‍ നല്ലൊരു പൊട്ടന്‍ഷ്യല്‍ ഉള്ളൊരു നടനാണോ?

ഉത്തരം: സത്യം പറഞ്ഞാല്‍, ക്രിസ്പിന്‍ ചെയ്യുമ്പോള്‍ ഉള്ളൊരു വ്യക്തിയേ അല്ല ഇതില്‍ സൗബിന്‍. ഡിപ്രഷന്‍ ഉള്ള കഥാപാത്രത്തെയൊക്കെ അഭിനയിച്ച് ഫലിപ്പിക്കാന്‍ പാടാണ്. അതും ആളുകളില്‍ ബോറടിപ്പിക്കാതെ നല്ല രീതിയില്‍ ചെയ്യാന്‍ സൗബിന് കഴിഞ്ഞിട്ടുണ്ട്.

ചോദ്യം: ഒരു അവാര്‍ഡ് ജൂറി അംഗം എന്നു സ്വയം കരുതുക. സൗബിനാണോ ഫഹദിനാണോ അവാര്‍ഡ് നല്‍കുക?
ഉത്തരം: സൗബിനാണ്. സൗബിന്റെ ക്യാരക്ടര്‍ ആര്‍ക്ക് ആണ് വലുതും പെര്‍ഫോമന്‍സിനുള്ള സ്‌പെയ്‌സും ഉള്ളത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages