News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

‘യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണം’; പിണറായി വിജയനെ വധക്കേസ് പ്രതി എന്ന് വിളിച്ച് വി ടി ബല്‍റാം

featured image

പാലക്കാട്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എംഎല്‍എ വി ടി ബല്‍റാം. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ഒരു കൊലക്കേസ് പ്രതിയായത് കൊണ്ടുതന്നെ കേരളാ പൊലീസില്‍ വിശ്വാസം ഒന്നും ഇല്ലെന്നും ബല്‍റാം പറഞ്ഞു.

‘കേരളാ ചരിത്രത്തിന്റെ ആദ്യ രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ത്തൊഴിലാളിയെ മഴുകൊണ്ട് തലയ്ക്കുവെട്ടിയ കേസിലെ പ്രതിയാണ് പിണറായി വിജയന്‍. ഇതുപോലൊരു വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ കേരളത്തില്‍ ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവും’. ബല്‍റാം പറഞ്ഞു.

സാംസ്‌കാരിക നായകരെന്നു സ്വയം അവകാശപ്പെടുന്നവരെല്ലാം സിപി്‌ഐഎമ്മിന് സ്തുതി പാടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത്തരം കപട സാംസ്‌കാരിക നേതാക്കളെ കേരളം തിരിച്ചറിഞ്ഞുവെന്നും, സ്വന്തം അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ സിപിഐഎം തയ്യാറാകണമെന്നും ബല്‍റാം പറഞ്ഞു.

കപട സ്‌നേഹമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു മുന്‍പ് നടന്ന രാഷ്ട്രീയക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട്ടിലേക്ക് പോകുന്നില്ലായെന്നും ബല്‍റാം ചോദിച്ചു. ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയില്‍ വെച്ച് കൊല്ലപ്പെട്ടയാളാണ് ഷുഹൈബെന്നും ഇതുവരെ അവിടേക്ക് പോവാത്ത മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിക്കുന്ന താത്പര്യം ആത്മാര്‍ത്ഥമല്ലെന്നും ബല്‍റാം വ്യക്തമാക്കി.

പെരിയയിലുണ്ടായ കൊലപാതകങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണങ്ങളാണ് വേണ്ടതെന്നും അതിന് സിബിഐ പോലൊരു ഏജന്‍സി വേണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages