News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

രാജേന്ദ്രൻ എംഎൽഎ അപമാനിച്ചു: രേണു രാജിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

featured image

കൊച്ചി∙ കോടതി ഉത്തരവുകൾ ലംഘിച്ച് മൂന്നാറിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ നിലപാടടെടുത്ത തന്നെ എസ്. രാജേന്ദ്രൻ എംഎൽഎ  അപമാനിച്ചെന്ന് ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ് ഹൈക്കോടതിയിൽ അറിയിച്ചു. രേണു രാജിന്റെ അഫിഡവിറ്റ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്ഥലത്തെത്തിയ എംഎൽഎ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നിൽ വച്ചാണ് തനിക്ക് അപമാനമുണ്ടാക്കും വിധം  സംസാരിച്ചതെന്ന് രേണു രാജ് സത്യവാങ്മൂലത്തിൽ പറയുന്നു. 

മൂന്നാർ പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിൽ നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് എസ്. രാജേന്ദ്രനാണ് നേതൃത്വം നൽകുന്നത്. കണ്ണൻദേവൻ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂവകുപ്പിന്റെ എന്‍ഒസി വേണ്ടെന്നായിരുന്നു എംഎല്‍എയുടെ നിലപാട്. നിയമവശങ്ങള്‍ മനസിലാക്കാതെയാണ് സബ് കലക്ടറുടെ നടപടിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. 

മൂന്നാറില്‍ പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയതോടെയാണ് പ്രതിഷേധവുമായി എംഎൽഎ രംഗത്തെത്തിയത്. ഒരു കോടി രൂപ മുടക്കിയാണ് മൂന്നാര്‍ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം പണികഴിപ്പിക്കുന്നത്. ഇത് മുതിരപ്പുഴയാറിന്റെ  തീരം കയ്യേറിയുള്ള അനധികൃത  നിര്‍മാണമാണെന്ന്  ആരോപണമുണ്ടായിരുന്നു.  ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തത്. ഇതേ തുടര്‍ന്ന് അനുമതി ഇല്ലാതെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ  നിര്‍മാണം നിര്‍ത്തിവയ്ക്കാൻ ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഉത്തരവിടുകയായിരുന്നു.

പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മാണം നടത്തുന്നതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും അറിവില്ലാത്ത സബ് കലക്ടര്‍ കാര്യങ്ങള്‍ പഠിക്കണമെന്നും എംഎല്‍എ പൊതുസ്ഥലത്ത് പറഞ്ഞു. പ്രതിഷേധം കടുത്തതോടെ റവന്യൂ ഉദ്യോഗസ്ഥര്‍  മടങ്ങുകയും നിർമാണം തുടരുകയുമായിരുന്നു. സബ് കലക്ടറെ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതോടെ എംഎൽഎ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ റവന്യൂ മന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തെത്തി. പഞ്ചായത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ ഇന്ന് കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. പിന്നാലെ മൂന്നാറിലെ വിവാദ കെട്ടിട നിർമാണത്തിന് കോടതി സ്റ്റേയും നൽകി.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അഞ്ചു ദിവസം വെള്ളത്തിനടിയിലായിരുന്ന ഭൂമിയാണിതെന്നും മുതിരപ്പുഴയാറിന്റെ പുറമ്പോക്കു ഭൂമി കയ്യേറിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇതു സംബന്ധിച്ച് നേരത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വൈ. ഔസേഫ് നൽകിയ പരാതിയും പരാമർശിച്ചുകൊണ്ടാണ് ഡോ. രേണു കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചിട്ടുള്ളത്. 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages