News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് കന്യാസ്ത്രീ പീഡനമേറ്റു… അബദ്ധത്തില്‍ അംഗീകരിച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പിന്റെ ലേഖനം സ്‌നേഹധാരയില്‍

featured image

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് കന്യാസ്ത്രീ പീഡനമേറ്റു എന്ന സത്യം അറിയാതെയാണെങ്കിലും തുറന്നുസമ്മതിച്ച് തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി. ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സ്‌നേഹധാര എന്ന മാസികയില്‍ എഴുതിയ ലേഖനത്തിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അബദ്ധത്തിലാണെങ്കിലും അംഗീകരിച്ചുപോയത്.

കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ സന്യസ്തര്‍ നടത്തിയ സമരത്തിനു പിന്നില്‍ സഭാവിരുദ്ധരും ജിഹാദികളും സംഘപരിവാര്‍ ശക്തികളുമാണെന്നാണ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ജോസഫ് പാംപ്ലാനി പറയുന്നത്.

ആലപ്പുഴ ഐ.എം.എസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സ്‌നേഹധാര’ ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ‘സന്യാസത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നവര്‍’ എന്ന ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞും അവരെ പിന്തുണച്ചവരെ വര്‍ഗീയ വാദികളും സഭാവിരുദ്ധരുമായി ചിത്രീകരിച്ചിരിക്കുന്നത്. ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിലാണ് ഇക്കാര്യം പറയുന്നത്. അത് ഇങ്ങനെയാണ്: ‘സഭയുടെ ശക്തി സന്യാസമാണെന്ന തിരിച്ചറിവില്‍ നിന്ന് സന്യാസഹിംസയ്ക്കുള്ള പടപ്പുറപ്പാട് ആരംഭിച്ച വിവരം വൈകിയാണെങ്കിലും നാം തിരിച്ചറിയണം. കേരളത്തിലെ വര്‍ഗീയ ചേരിതിരിവിന്റെ വക്താക്കളായ ജിഹാദികളും സംഘികളും ഈ ലക്ഷ്യത്തിനായി കൈകോര്‍ത്തു എന്ന സത്യവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

സഭയുടെ ശത്രുക്കള്‍ കുമ്പസാരത്തിനും പൗരോഹിത്യത്തിനും സഭാസംഘടനയക്കും എതിരെ മുന്‍കൂട്ടി തയ്യാറാക്കിയ സമരപ്പന്തലില്‍ പീഡിതയായ സഹോദരിയുടെ സഹപ്രവര്‍ത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാന്‍ നാം വൈകി.

കത്തോലിക്കാ സഭവിരുദ്ധരുടെ സമരത്തെ സന്യസ്തരുടെ സമരമാക്കാന്‍ കഴിഞ്ഞതാണ് അവരുടെ വിജയം. സഭാധ്വംസനത്തിന് സംഘപരിവാറില്‍ നിന്നോ ജിഹാദികളില്‍ നിന്നോ ക്വട്ടേഷന്‍ സ്വീകരിച്ചിട്ടുള്ള ചില മുഖ്യധാരാ മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തില്‍ കേരളസഭ പകച്ചുപോയി എന്നതാണ് സത്യം. എന്നാല്‍ നാടകത്തില്‍ നിന്ന് നാം ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

സന്യസ്തര്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളിലേക്ക് പോകാതിരിക്കാനുള്ള നാലു നിര്‍ദേശങ്ങളും ഇദ്ദേഹം ലേഖനത്തില്‍ പങ്കുവയ്ക്കുന്നു. സമര്‍പ്പിതരുടെ ആവശ്യങ്ങളും ആവലാതികളും കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കണം.

അവരെ അടിമകളും പീഡിതരും അവമാനിതരുമായി ചിത്രീകരിച്ച് സന്യാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം കൊടുക്കാതിരിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കണം. മദര്‍ തെരേസാമാരായി പ്രവര്‍ത്തിക്കുന്ന സന്യാസികളെ മുഖ്യധാരയായി ആദരിക്കാന്‍ സഭയൊന്നാകെ മുന്‍കൈ എടുക്കണമെന്നതാണ് ആദ്യ നിര്‍ദേശം.

സന്യാസിനികള്‍ എണ്ണത്തിലല്ല ഗുണത്തിലാണ് പ്രധാനമെന്ന് പറയുന്ന അദ്ദേഹം സന്യാസത്തെ തോന്ന്യാസമാക്കി മാറ്റുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് ഒട്ടും അമാന്തം പാടില്ലെന്ന് അടിവരയിടുന്നു. അച്ചടക്ക നടപടികള്‍ സമയാസമയങ്ങളില്‍ സ്വീകരിക്കാന്‍ അധികാരികള്‍ കാട്ടിയ അമാന്തമാണ് സഭയ്‌ക്കൊന്നാകെ അപമാനകരമായ അവസ്ഥയുണ്ടാക്കിയതെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.

ഇനിമേല്‍ ഒരു കുട്ടിപോലും മഠത്തില്‍ ചേരാന്‍ പാടില്ലെന്ന പ്രഖ്യാപനത്തോടെയാണ് സമകാലിക സന്യസ്ത സമരം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. വിവേകത്താല്‍ വികാരത്താല്‍ നയിക്കപ്പെടുന്ന ഒരു മുന്‍ ന്യായാധിപനും മലയാള സാഹിത്യത്തിലെ അതിപ്രമുഖനായ ഒരു സാഹിത്യകാരനുമാണ് ഇതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സന്യസ്തരുടെ ആത്മാഭിമാനത്തെ ഇവര്‍ അടച്ചാക്ഷേപിവെന്നും സന്യാസത്തിലേക്കുള്ള കവാടത്തെ പൂട്ടി മുദ്രവയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബിഷപ്പ് വിമര്‍ശിക്കുന്നു.

ദൈവവിളിയുടെ നീരുറവകള്‍ ഇത്തരം വികടത്വങ്ങളാല്‍ മലിനമാകാതിരിക്കാന്‍ സഭയൊന്നാകെ ജാഗ്രത പാലിക്കണം. വാര്‍ഡ് പ്രാര്‍ത്ഥനകളിലും കുടുംബകൂട്ടായ്കളിലും യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ ദൈവവിളിയെ കുറിച്ച് ആത്മാര്‍ത്ഥമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

സഭാവിരുദ്ധര്‍ നിര്‍ബാധം മേയുന്ന സോഷ്യല്‍ മീഡിയയില്‍ സഭയുടെ മക്കള്‍ സജീവമാകണമെന്നും അവരുടെ നിരീക്ഷണങ്ങളിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ഒരു വരിയെങ്കിലും മറുപടി നല്‍കണമെന്നും പറയുന്നു. ഫോര്‍വേര്‍ഡ് മെസേജുകള്‍ ആണെങ്കിലും അത് അയച്ചവരോട് പ്രതികരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

മാധ്യമങ്ങള്‍ സഭയ്‌ക്കെതിരായതില്‍ ആശങ്കപ്പെടേണ്ടെന്നും നൂറ്റാണ്ടുകളായി സഭ ആര്‍ജ്ജിച്ച സന്യാസത്തിന്റെ പുണ്യങ്ങളെ തമസ്‌കരിക്കാന്‍ വഴിതെറ്റിയ ചില സന്യാസികളെ കൂട്ടുപിടിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളില്‍ പതറരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ഈ കാലഘട്ടങ്ങളില്‍ സഭാസ്‌നേഹം പ്രകടമാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളില്‍ സഭയ്ക്കുവേണ്ടി സജീവ നിലപാടു സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages