News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 2, 2019

പരിപാടിയില്‍ ഉന്തും തള്ളും; സ്ത്രീകളുള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരുക്ക്; മോദി ഖേദം രേഖപ്പെടുത്തി

featured image

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ താക്കുര്‍നഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും നിരവധിപ്പേര്‍ക്ക് പരുക്ക്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. മൈതാനത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായത്. സംഭവത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് ഖേദം രേഖപ്പെടുത്തി.

Also Read: ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രം; തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ വികസനത്തിന്റെ പാതയിലായിരിക്കുമെന്ന് മോദി

മോദിയുടെ പ്രസംഗം ആരംഭിച്ചതോടെയാണ് പരിപാടിക്ക് എത്തിയവര്‍ തമ്മില്‍ പരസ്പരം ഉന്തും തള്ളും ആരംഭിച്ചത്. പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി തന്നെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് തുടരണം എന്നും അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ അദ്ദേഹം പ്രസംഗം 15 മിനുട്ടായി ചുരുക്കുകയായിരുന്നു.

ദുര്‍ഗാപൂരിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താക്കൂര്‍നഗറില്‍ ജനങ്ങള്‍ക്ക് അസൗകര്യം നേരിട്ടതില്‍ മോദി ഖേദം രേഖപ്പെടുത്തിയത്. ഗ്രൗണ്ടില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം ജനങ്ങളാണ് ഇവിടേക്ക് എത്തിയത്. ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പരിപാടി മറ്റൊരു സ്ഥലത്ത് വച്ച് നടത്താനായിരുന്നു ബിജെപി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ഫെസ്റ്റിവലിനായി ഈ വേദി നേരത്തെ ബുക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിജെപി മോദിയുടെ പരിപാടി ചെറിയ ഗ്രൗണ്ടിലേക്ക് മാറ്റിയത്.

No comments:

Post a Comment