News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

പെൺകുട്ടി മൊഴി നൽകാത്തത് ഭീഷണി കൊണ്ടാകാം; അറസ്റ്റ് ഉടനെന്ന് പൊലീസ്

featured image

തിരുവനന്തപുരം∙ തൊളിക്കോട് ഇമാം പ്രതിയായ പോക്സോ കേസില്‍ ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്ന് പൊലീസ്. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. പ്രതിയെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാനാകുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞു. 

ഇമാം ഷഫീഖ് അൽ ഖാസിമി ഒളിവിലാണ്. ഇമാം ജൻമനാട്ടിലും ബന്ധുവീടുകളിലുമില്ലെന്ന് പൊലീസ് പറയുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നതായാണ് സൂചന. കീഴടങ്ങണമെന്ന് അഭിഭാഷകൻ വഴി പൊലീസ് ഷഫീഖ് അൽ ഖാസിമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശിശുക്ഷേമസമിതി നടത്തിയ കൗൺസിലിങ്ങില്‍ പെൺകുട്ടി പീഡന ആരോപണം നിഷേധിച്ചു.

കഴിഞ്ഞ ദിവസം ഇമാമിനെതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. മുൻകൂർ ജാമ്യത്തിനായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണു കേസെടുത്തത്.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

No comments:

Post a Comment