മുംബൈ: ആഴ്ചയിലെ അവസാന വ്യാപാര ദിനമായി ഇന്ന് ഓഹരി സൂചികയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. 

സെന്‍സെക്‌സ് 36.45 പോയന്റ് ഇടിഞ്ഞ് 35,861.90 എന്ന നിലയിലും നിഫ്റ്റി 15.10 പോയന്റ് താഴ്ന്ന് 10,774.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, നിഫ്റ്റി 10,750 എന്ന ലെവലിന് മുകളിലാണ്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 1660 കമ്പനികളുടെ ഓഹരിയില്‍ 1004 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 585 എണ്ണത്തിന്റേത് നഷ്ടത്തിലും 71 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുന്നുണ്ട്.

ഇന്ത്യബുള്‍സ്, ഐഒസി, എച്ച്പിസിഎല്‍, യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ലഭത്തിലും കൊടാക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗെയ്ല്‍, ലാര്‍സെന്‍, ടാറ്റ് സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Bombay Stock Exchange