News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 16, 2019

അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകം: ആന്റണിയുടെ മകനെതിരെ കെഎസ്‌യു ഒളിയമ്പ്

featured image

കൊച്ചി ∙ ‘‘പ്രസ്ഥാനത്തിനു വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിനു പാർട്ടിയിൽ ശംഖൊലി മുഴങ്ങുന്നു’’ – കെഎസ്‌യു ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലെ മുന വച്ച പ്രയോഗം മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ലക്ഷ്യമിട്ടുള്ള ഒളിയമ്പ്. 

അനിലിനെ കെപിസിസി ഡിജിറ്റൽ മീഡിയ കോഒാർഡിനേറ്ററായി ഏതാനും ആഴ്ച മുൻപു നിയമിച്ചതോടെ ഉയർന്ന പ്രതിഷേധമാണു കെഎസ്‌യു ജില്ലാ സമ്മേളനത്തിലും പ്രതിഫലിച്ചത്. ചില കാരണവൻമാർ ‘പാരമ്പര്യ സ്വത്തു’ പോലെ ചില മണ്ഡലങ്ങൾ കയ്യടിവച്ചിരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ആർ.ശങ്കറിന് 65 വയസുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ കടൽക്കിഴവനെന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്നും പല സീറ്റുകളും കയ്യടക്കിവച്ചിരിക്കുന്നത്. അവരുടെ ഇപ്പോഴത്തെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും പ്രമേയം വിമർശിക്കുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages