News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

ചിറ്റിലപ്പള്ളിയുടെ പാര്‍ക്കിലെ അപകടം; ഹൈക്കോടതി അമിക്കസ് ക്യുറിയെ നിയമിച്ചു

featured image
kochouseph chittilappilly, Wonderla

കൊച്ചി: വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരുക്കേറ്റ യുവാവിന് പാര്‍ക്ക് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നഷ്ടപരിഹാരം നിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി.കെ കരുണാകരനാണ് അമിക്കസ് ക്യൂറി. 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ ഹര്‍ജിയിലാണ് നടപടി. 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിജേഷ് കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന ചിറ്റിലപ്പള്ളിയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയോട് വിരട്ട് വേണ്ടന്നും അപ്പക്കഷ്ണം വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കരുതെന്നും കോടതി വിമര്‍ശിച്ചിരുന്നു. വേണ്ടിവന്നാല്‍ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വന്തം പാര്‍ക്കില്‍ വീണ് ജീവിതം വീല്‍ചെയറിലായ യുവാവിന് നഷ്ടപരിഹാരം നല്‍കാതെ ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

നഷ്ടപരിഹാരം നല്‍കാതെ കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വിജേഷില്‍ നിന്ന് പണം ഈടാക്കാനാണ് ചിറ്റിലപള്ളി ശ്രമിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി എത്ര പണമുണ്ടെങ്കിലും അതൊന്നും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞിരുന്നു.

No comments:

Post a Comment