News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

ശബരിമല യുവതീപ്രവേശം: ബോർഡിന്റെ മലക്കംമറിച്ചിലിനെതിരെ ജീവനക്കാരുടെ സംഘടന

featured image

ന്യൂഡൽ‌ഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ മലക്കംമറിച്ചിലിനെതിരെ ദേവസ്വം ജീവനക്കാരുടെ സംഘടനയായ ട്രാവൻകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകളും നിയമങ്ങളും ദേവസ്വം ബോർഡും സർക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ലെന്നു ഭരണഘടനാ ബെ‍‍ഞ്ചിന് എഴുതി നൽകിയ വാദത്തിൽ സംഘടന ആരോപിച്ചു.

പുനഃപരിശോധനാ ഹർ‌ജികൾ പരിഗണിക്കുന്ന വേളയിൽ ബോർഡ് നിലപാട് മാറ്റിയതിനാലാണ് വാദം എഴുതി നൽകാൻ നിർബന്ധിതരായെന്നും സംഘടന അറിയിച്ചു. ദേവസ്വം ബോർഡിന്റെ ഭരണത്തിലോ സ്വത്തിലോ ഇടപെടാൻ സർക്കാരിന് അവകാശം ഇല്ല. ഇക്കാര്യം കണക്കിൽ എടുക്കുന്നതിൽ ഭരണഘടന ബെഞ്ച് പരാജയപ്പെട്ടു.

ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന സെപ്റ്റംബർ 28–ലെ സുപ്രീം കോടതി ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഭരണഘടന വ്യവസ്ഥയ്ക്ക് എതിരാണ്. അതുകൊണ്ടു തന്നെ വിധി പുനഃപരിശോധിക്കണമെന്നും ട്രാവൻകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സംഘടനയ്ക്കു വേണ്ടി അഭിഭാഷകരായ രഞ്ജിത്ത് ബി.മാരാർ, ലക്ഷ്മി എൻ. കൈമൾ എന്നിവരാണ് വാദങ്ങൾ എഴുതി നൽകിയത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages