News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഭൂമി കയ്യേറ്റം; പ്രതിഷേധം ശക്തം

featured image

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള പുറന്പോക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യടക്കി വച്ചതായി പരാതി.

റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ അടിപ്പാത മുതല്‍ ലിസ്സി ജംഗ്ഷന്‍ വരെയുളള 30 സെന്‍റോളം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.

കോടതി ഉത്തരവുണ്ടായിട്ടും കയ്യേറ്റ ഭൂമി ഒ‍ഴിപ്പിക്കാനോ ഏറ്റെടുക്കാനോ കൊച്ചി നഗരസഭ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.

രാഷ്ട്രീയസ്വാധീനവും പണവും ഉപയോഗിച്ച് നഗരസഭയെയും ഉദ്യോഗസ്ഥരെയും ഇ‍വര്‍ വിലയ്ക്കെടുത്തിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

വര്‍ഷങ്ങളായി നിയമയുദ്ധത്തില്‍ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ അതിര്‍ വരന്പുകളാണിവ. ഇന്ന് ഇവിടെ അതിരുകളില്ല, സ്വകാര്യ വ്യക്തികള്‍ ഇവയെല്ലാം തങ്ങളുടേതാക്കി മാറ്റി മതില്‍കെട്ടി ക‍ഴിഞ്ഞു.

നോര്‍ത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താ‍ഴെ ലിസ്സി ജംഗ്ഷനിലേക്കുളള പ്രധാന റോഡായി മാറേണ്ട ഭാഗമാണ് ഇന്ന് കയ്യേറ്റം മൂലം ഇടവ‍ഴിയായി ചുരുങ്ങിയത്.

പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ കൊച്ചി നഗരസഭ തയ്യാറാകാത്തതോടെ, പ്രദേശവാസികള്‍ തന്നെ പ്രതിഷേധവും നിവേദനവുമായി ഇറങ്ങി.

ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയും വാങ്ങി. എന്നിട്ടും കോടതി ഉത്തരവ് നടപ്പാക്കാതെ നഗരസഭയും അധികൃതരും കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ്.

രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് ഈ പ്രദേശമെന്നും നാട്ടുകാര്‍ പറയുന്നു.

ലിസ്സി ആശുപത്രിയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുമുളള പ്രധാന വ‍ഴിയായി ലഭിക്കേണ്ട ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ നഗരസഭയുടെ മൗനാനുവാദത്തോടെ ഇപ്പോ‍ഴും കൈവശം വച്ചിരിക്കുന്നത്.

No comments:

Post a Comment