News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 11, 2019

കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

featured image

ദില്ലി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടിതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കാരാട്ട് റസാഖ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തത്.

വിധി സ്‌റ്റേ ചെയ്ത് കോടതി റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനെര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

also read: കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഇടത് സ്വതന്ത്രനായിട്ടായിരുന്നു കാരാട്ട് റസാഖ് മത്സരിച്ചത്. എംഎ റസാഖായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ വോട്ടറായ കെപി മുഹമ്മദും മോയ്തീന്‍ കുഞ്ഞുമാണ് കാരാട്ട് റസാഖിനെതിരെ ഹര്‍ജി നല്‍കിയത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages