കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്ന് വീണ് കോഴിക്കോട്ടുകാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് തമിഴ്‌നാട് മധുകരൈയില്‍ അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. 

മൃതദേഹം പോത്തന്നൂര്‍ റെയില്‍വേ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈ മെയിലിന്റെ എസ്-10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്.

ടോയിലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയം.

content highlights: youth died falling from train