News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

മദ്യ വില്‍പ്പനശാലയിലെ ജീവനക്കാരെ ആക്രമിച്ച രണ്ടുപേര്‍ പിടിയില്‍

featured image
uploads/news/2019/02/289736/c5.jpg

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ മദ്യം നിഷേധിച്ചെന്ന്‌ ആരോപിച്ച്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ജീവനക്കാരെ മര്‍ദിച്ച കേസില്‍ രണ്ടു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തണ്ണീര്‍മുക്കം മൂശാരിചിറയില്‍ ആദര്‍ശ്‌ (23), പള്ളിപ്പുറം കടുത്തിച്ചിറ സന്തോഷ്‌ (18) എന്നിവരെയാണ്‌ സി.ഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ കോടതി കവലക്ക്‌ സമീപമുളള വില്‍പന ശാലയിലാണ്‌ സംഭവം. സ്‌കൂള്‍ കുട്ടികളെന്ന്‌ തോന്നിപ്പിക്കുന്ന രണ്ടു പേര്‍ മദ്യം വാങ്ങാനെത്തിയപ്പോള്‍ 23 വയസ്‌ പൂര്‍ത്തിയാകാത്തവര്‍ക്ക്‌ മദ്യം നല്‍കാനാകില്ലെന്ന്‌ ജീവനക്കാര്‍ പറഞ്ഞോടെ മടങ്ങിയ ഇവര്‍ പിന്നീട്‌ സംഘടിച്ചെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. കേസില്‍ അഞ്ച്‌ പ്രതികളാണുള്ളത്‌. പിടിയിലായവരെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages