News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

ഇന്ത്യ തിരിച്ചടിക്കും ട്രംപിനതറിയാം, ഇന്ത്യ-പാക് ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്

featured image

വാഷിംങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലോകരാജ്യങ്ങള്‍ ഇമവെട്ടാതെ ശ്രദ്ധിക്കുന്നത് ഇന്ത്യയുടെ തിരിച്ചടിയാണ്. ഇന്ത്യ എപ്രകാരം തിരിച്ചടിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം ‘വളരെ മോശം’ അവസ്ഥയിലാണ്. ഭീകരാക്രമണത്തില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ‘വളരെ ഭയാനകമായ സ്ഥിതിയാണിത്. ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അന്‍പതോളം പേരെ ഇതിനകം ഇന്ത്യയ്ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകും-ട്രംപ് പറഞ്ഞു.

യു.എന്‍ സുരക്ഷാ സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പാകിസ്ഥാനും ചൈനയും ഉത്തരവാദിത്വം കാട്ടണമെന്നും ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ അനുവദിക്കരുതെന്നും അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം,? പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാസമിതി കടുത്തഭാഷയില്‍ അപലപിച്ചു.

No comments:

Post a Comment