News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

പാകിസ്ഥാന‌് നല്‍കുന്ന അധികജലം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

featured image

സിന്ധുവിന്റെ പോഷകനദികളുടെ ഇന്ത്യയുടെ ജലവിഹിതം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന‌് എതിരായ നടപടികളുടെ ഭാഗമായാണ‌് നീക്കം.

സിന്ധുനദിയുടെ പോഷകനദികളായ രവി, സത‌്‌ലജ‌്, ബിയാസ‌് നദികളില്‍ ഇന്ത്യക്ക‌് അവകാശപ്പെട്ട ജലം വഴിതിരിച്ച‌് ജമ്മു കശ‌്മീരിനും പഞ്ചാബിനും ഉപയോഗിക്കാനുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന‌് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ‌്കരി അറിയിച്ചു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന‌് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്രപദവി ഇന്ത്യ നേരത്തെ പിന്‍വലിച്ചിരുന്നു.

പാകിസ്ഥാനില്‍നിന്ന‌് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക‌് 200 ശതമാനം തീരുവ വര്‍ധിപ്പിക്കുകയും ചെയ‌്തു. ഇതിനു പിന്നാലെയാണ‌് പാകിസ്ഥാന‌് ജലം വെട്ടിക്കുറയ‌്ക്കാനുള്ള നീക്കം.

മൂന്ന‌് നദികളുടെയും ആകെയുള്ള ജലലഭ്യതയായ 168 മില്യണ്‍ ഏക്കര്‍ ഫീറ്റില്‍ 33 മില്യണ്‍ ഏക്കര്‍ ഫീറ്റ‌് ജലമാണ‌് (20 ശതമാനം) ഇന്ത്യയുടെ വിഹിതം.

നിലവില്‍ ഇന്ത്യക്ക‌് അവകാശപ്പെട്ട 20 ശതമാനം ജലവിഹിതത്തില്‍ 93–94 ശതമാനത്തോളം ഉപയോഗിക്കുന്നുണ്ട‌്. ഉപയോഗിക്കാത്ത ബാക്കി ജലം പാകിസ്ഥാനിലേക്ക‌് ഒഴുകുകയാണ‌്.

പഞ്ചാബില്‍ രവി നദിയില്‍ ഷാപുര്‍കണ്ടി അണക്കെട്ട‌്, പഞ്ചാബില്‍തന്നെ സത‌്‌ലജ‌്–ബിയാസ‌് ലിങ്ക‌്, ജമ്മു കശ‌്മീരിലെ ഉജ്ജ‌് അണക്കെട്ട‌് തുടങ്ങിയ പദ്ധതികള്‍വഴി ഉപയോഗിക്കാത്ത ജലം പൂര്‍ണമായും വഴിതിരിച്ചുവിടുമെന്നാണ‌് നിതിന്‍ ഗഡ‌്കരി ട്വിറ്ററിലൂടെ അറിയിച്ചത‌്.

1960ല്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ‌്റുവും പാക‌് പട്ടാള ഭരണാധികാരിയായിരുന്ന അയൂബ‌്ഖാനും ഒപ്പിട്ട സിന്ധുനദീജല ഉടമ്പടി പ്രകാരമാണ‌് ഇരുരാജ്യങ്ങളും ജലം പങ്കിട്ടിരുന്നത‌്.

ഉടമ്പടി പ്രകാരം കിഴക്കോട്ട‌് ഒഴുകുന്ന രവി, സത‌്‌ലജ‌്, ബിയാസ‌് നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട‌് ഒഴുകുന്ന സിന്ധു, ചിനാബ‌്, ഝലം നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു.

പടിഞ്ഞാറോട്ട‌് ഒഴുകുന്ന നദികള്‍ ആദ്യം ഇന്ത്യയിലൂടെ ഒഴുകുന്നതിനാല്‍ അതിലെ ജലം ജലസേചനത്തിനും വൈദ്യുതിഉല്‍പ്പാദനത്തിനും മറ്റും ഇന്ത്യക്ക‌് ഉപയോഗിക്കാനുള്ള വ്യവസ്ഥകള്‍ ഉടമ്പടിയിലുണ്ട്.

കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയോ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുകയോ ചെയ‌്താല്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.

Dailyhunt

No comments:

Post a Comment