News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

കേരളത്തിലേത് നിരീശ്വരവാദികളുടെ സര്‍ക്കാര്‍, ബിജെപിക്ക് അവസരം നല്‍കൂ: അമിത് ഷാ

featured image

പാലക്കാട്: കേരളത്തിലേത് നിരീശ്വര വാദികളുടെ സര്‍ക്കാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒരു തവണ ബിജെപിക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സര്‍ക്കാര്‍ നിരീശ്വരവാദികളുടേതാണ്. അവര്‍ വിശ്വാസികളെ വഞ്ചിച്ചു. നിരീശ്വരവാദ സര്‍ക്കാറിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു.

നേതാവില്ലാത്ത മഹാസഖ്യമാണ് രാഹുല്‍ ഗാന്ധി രൂപീകരിക്കുന്നത്. വീണ്ടും ബിജെപി അധികാരത്തിലെത്തും. കേരളത്തിലെ എംപിമാരുമുണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് അമിത് ഷായുടെ പ്രസ്താവന. ഈ ചടങ്ങില്‍വച്ചാണ് സിവി ആനന്ദബോസ് ഐഎഎസ് ബിജെപിയിലേക്ക് ചേര്‍ന്നത്.

No comments:

Post a Comment