News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 4, 2019

കമ്യൂണിസ്റ്റുകാർക്ക് തിരിച്ചറിവുണ്ടാകാൻ വർഷങ്ങളെടുക്കും; വോട്ട് പാഴാക്കരുത്: ശശി തരൂർ

featured image

തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നു ശശി തരൂർ എംപി. ആരു മല്‍സരിക്കും, ആർക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ചർച്ച െചയ്യാനുള്ള സമയമല്ല ഇത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തുന്നതു  മൃദുഹിന്ദുത്വമാണെന്നു ബിജെപി ആരോപിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കലും അംഗീകരിക്കലുമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നയം. അല്ലാതെ സ്വന്തം വിശ്വാസത്തെ അക്രമത്തിലൂടെ മറ്റുള്ളവർക്കു മേൽ അടിച്ചേൽപ്പിക്കുന്നതല്ല. ബിജെപി ഉയർത്തുന്ന ഹിന്ദുത്വ വാദമല്ല എന്റെ ഹിന്ദുമതമെന്നു ധൈര്യപൂർവം പറയാൻ ഓരോ ഹിന്ദുമതസ്ഥനും കഴിയണം. കേരളത്തിൽ വർഗീയത വളർത്താനുള്ള ബിജെപി ശ്രമങ്ങളെ മലയാളികൾ െചറുത്തു തോൽപ്പിക്കും.

അതേസമയം, സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുതെന്നും തരൂർ പറഞ്ഞു. യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ കമ്യൂണിസ്റ്റുകാർക്ക് അഞ്ചോ പത്തോ വർഷം വേണം. കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമെതിരെ അവർ നടത്തിയ ബഹളങ്ങൾ എല്ലാവരും ഓർക്കണമെന്നും തരൂർ പറഞ്ഞു. തൃശൂരിൽ ഡിസിസി ആരംഭിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages