News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 1, 2019

മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ച് മലയാളി കുട്ടികളായ സ്റ്റീവ് ബൈജുവും റയാന്‍ ആന്റണിയും

featured image

അബുദാബി: മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ച് മലയാളി കുട്ടികളായ സ്റ്റീവ് ബൈജുവും റയാന്‍ ആന്റണിയും. മാര്‍പാപ്പയുടെ കരസ്പര്‍ശത്തിലൂടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറ് പേരാണ്.

റോമിലേക്കോ, സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലെ തിരക്കിനിടയിലേക്കോ ചെന്നു മാര്‍പാപ്പയെ കാണാന്‍ പറ്റാത്തവരില്‍നിന്ന് ജോസഫ്‌സ് കത്തീഡ്രല്‍ അവസരം നല്‍കിയിരിക്കുന്നവരാണിവര്‍. ഇതില്‍ രോഗികളും നിരാലംബരും പ്രായമായവരും കുട്ടികളും ഉള്‍പ്പെടും. പത്തനംതിട്ട സ്വദേശി ബൈജു വര്‍ഗീസിന്റെയും അബുദാബിയില്‍ ഫിസിയോ തെറാപ്പിസ്റ്റായ ലിനു ബൈജുവിന്റെയും മകന്‍ സ്റ്റീവ് ബൈജുവാണ് ഭാഗ്യവാന്മാരില്‍ ഒരാള്‍.

സെറിബ്രല്‍ പാര്‍സി ബാധിച്ച പത്തു വയസുകാരനറിയില്ല താന്‍ കാണാന്‍ പോകുന്നത് ആരെയാണെന്ന്. മകനിലൂടെ കൈവന്ന ഭാഗ്യമാണിതെന്നും കുറഞ്ഞപക്ഷം സംസാര ശേഷിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ സ്റ്റീവ് അനുഭവിക്കുന്ന പ്രയാസം മനസിലാക്കാനെങ്കിലും സഹായിക്കുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ജോസഫിന്റെയും ഏറ്റുമാനൂര്‍ സ്വദേശി ഡെയ്‌സിമോളുടെയും മകന്‍ റയാന്‍ ആന്റണിയാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ച മറ്റൊരുകുട്ടി. ഓട്ടിസം ബാധിച്ച റയാനിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൈവന്നതെന്ന് ഇവര്‍ പറയുന്നു. മൂന്നര വയസുവരെ സാധാരണ കുട്ടിയായിരുന്ന റയാന്‍ പിന്നീട് സംസാരിക്കാതായതോടെയാണ് രോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്.വിവിധ ഇടവകകളില്‍നിന്ന് നിര്‍ദേശിച്ച പേരുകള്‍ സൂക്ഷ്മ പരിശോധന നടത്തി അര്‍ഹരായവരെ കണ്ടെത്തുകയായിരുന്നു. മാര്‍പാപ്പയെ നേരില്‍ കാണാനും ആശീര്‍വാദം ഏറ്റുവാങ്ങാനുമുള്ള അത്യപൂര്‍വ അവസരത്തിനായി കാത്തിരിക്കുകയാണ്

ഈ കുടുംബങ്ങള്‍.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages