ന്യൂഡൽഹി: വിവാഹത്തട്ടിപ്പിലൂടെ സ്ത്രീകളെ വിദേശത്തേക്കു കടത്തുന്ന സംഭവങ്ങൾ തടയാനുള്ള നിയമനിർമാണത്തിനായുള്ള ബിൽ രാജ്യസഭയിൽ. പ്രവാസികൾ വരൻമാരാകുന്ന വിവാഹങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ‘രജിസ്‌ട്രേഷൻ ഓഫ് മാര്യേജ് ഓഫ് നോൺ റെസിഡൻഷ്യൽ ഇന്ത്യൻ ബിൽ 2019’ ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്.

വിവാഹം നടന്ന് 30 ദിവസത്തിനകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രവാസിയായ ഭർത്താവിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാനും സ്വത്തു കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അതേസമയം ബജറ്റ് സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ ബിൽ ലോക്‌സഭയിൽ പാസാകാനുള്ള സാധ്യത കുറവാണ്.