News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്; സിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കനി കുസൃതി

featured image

സിനിമയില്‍ നിന്ന് നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി കനി കുസൃതി രംഗത്ത്. നല്ല വേഷങ്ങള്‍ ലഭിക്കുവാന്‍ ചില സംവിധായകര്‍ക്ക് വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന നിര്‍ബന്ധം ഉണ്ടായെന്നും, അത്തരം അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭിനയം നിര്‍ത്തിയാലോ എന്നുവരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്നും നടി കനി പറഞ്ഞു.

പെണ്‍ശബ്ദങ്ങള്‍ ഉയര്‍ന്നുതന്നെ കേള്‍ക്കണം. മീടൂ മൂവ്‌മെന്റുകള്‍ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകള്‍ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി എന്നും കനി പറഞ്ഞു. ബിനാലെ വേദിയില്‍ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനവേദിയിലെ ചര്‍ച്ചയിലാണ് കനി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

‘സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. എന്നാല്‍, നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം തന്നെ നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചുപോയി’. കനി പറഞ്ഞു.

കേരള കഫെ, നത്തോലി ചെറിയ മീനല്ല, കോക്ക്‌ടെയില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ശിക്കാര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages