News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നയാളാണ് ഐജി ശ്രീജിത്തെന്ന് മുല്ലപ്പള്ളി

featured image
uploads/news/2019/02/289762/mullapplly.jpg

കോട്ടയം : ഐ.ജി ശ്രീജിത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കാസര്‍ഗോട്ടെ ഇരട്ടക്കൊല കേസ് അന്വേഷണം ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത് കേസ് അട്ടിമിറക്കാനും തേച്ച്മായ്ച്ച് കളയാനുമുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

കുറ്റകൃത്യം അന്വേഷിക്കാന്‍ ഐ.ജി ശ്രീജിത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നന്നും കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നയാളാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. നാണം കെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നത് മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ വ്യക്മാണെന്നും അത്തരം ഉദ്യോഗസ്ഥന് അന്വേഷണം കൈമാറിയിരിക്കുന്നത് കേസ് തേച്ച്മായ്ച്ച് കളയാനാണ് എന്നത് വ്യക്തമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോട്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൃപേഷിന്റെയും ശരത്തിന്റെയും വീട് സന്ദര്‍ശിച്ച് ദുരിതക്കാഴ്ചകള്‍ നേരിട്ട് കാണണമെന്നും ഇനി തന്റെ പ്രസ്ഥാനത്തില്‍ നിന്നും രാഷ്ട്രീയ കൊലപാതകം ഉണ്ടാകില്ലെന്നും ആയുധം താഴെവയ്ക്കുന്നുവെന്നുമുള്ള ധീരമായ പ്രഖ്യാപനം നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages