News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

രാഹുല്‍ഗാന്ധിയുടെ ജീവിതവും സിനിമയാകുന്നു…ഇതിലും നായകൻ മമ്മൂട്ടിയോ

featured image

രാജ്യത്ത് ഇപ്പോള്‍ രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. തെരഞ്ഞെടുപ്പ് കാലം അടുക്കുന്നത് തന്നെയാണ് ഇതിന് കാരണം. പ്രമുഖ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ബയോപിക്കുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജീവിതകഥയും സിനിമയാവുകയാണ്.

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പിന്‍തുണയോടെ പുറത്തുവന്ന ചിത്രമായിരുന്നു ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ഡോ. മന്‍മോഹന്‍സിംഗിനെ മോശമായി ചിത്രീകരിച്ചതിനെതിരെ കോണ്‍ഗ്രസുകാര്‍ വലിയ ബഹളമുണ്ടാക്കി. എന്നാല്‍ ഇതിലും വലിയ കോലാഹലമുണ്ടാക്കിയാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രം താക്കറെ ഇറങ്ങിയത്.

ഒടുവിലായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്രയാണ് പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രം. മമ്മൂട്ടിയായിരുന്നു നായകന്‍. ഇതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ഇതിനെതിരെ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.

© 2019 Pravasishabdam | All rights reservedNextline

No comments:

Post a Comment