News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്

featured image

ബെംഗളൂരു ∙ പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ബജറ്റ് അവതരണം. ബജറ്റ് സമ്മേളനത്തിന് എത്താത്ത എം എൽഎമാരായ രമേഷ് ജാർക്കിഹോളി, ഉമേഷ് ജാദവ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി എന്നിവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് നടപടി സ്വീകരിച്ചേക്കുമെന്നും സൂചന.

ശിവാജിനഗർ എംഎൽഎ റോഷൻ ബെയ്ഗ്, ആനന്ദ് സിങ്, എംഎൽഎയെ ആക്രമിച്ച കേസിൽ ഒളിവിലുള്ള കാംപ്ലി എംഎൽഎ ജെ.എൻ.ഗണേഷ് എന്നിവരും നിലവിൽ സഭയിൽ സന്നിഹിതരല്ല. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനത്തു നിന്ന് ഉമേഷ് ജാദവിനെ നീക്കി പകരം കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാട്ടീലിനെ നിയമിച്ചു.

വിപ്പ് ലംഘിച്ച നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിമതരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര എന്നിവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇതു ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കു കത്തു നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തിനു മുന്നോടിയായി ബിജെപിയുടെ ഓപറേഷൻ താമര നീക്കം സജീവമാണെന്നതിനു തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി വാർത്താ സമ്മേളനം നടത്തി. യാദ്ഗീറിലെ ഗുർമീത്കൽ ദൾ എംഎൽഎ നാഗനഗൗഡ കാണ്ട്കറിനെ സ്വാധീനിക്കാൻ മകൻ ശരണഗൗഡയുമായി യെഡിയൂരപ്പ ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പാണ് പുറത്തുവിട്ടത്. 24 മണിക്കൂറിനകം ഇതു തെളിയിക്കാനായാൽ സജീവരാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങാൻ തയാറാണെന്നു യെഡിയൂരപ്പ വെല്ലുവിളിച്ചു. ചലച്ചിത്ര നിർമാതാവ് കൂടിയായ കുമാരസ്വാമി കൃത്രിമമായി ചമച്ചതാണ് ഓഡിയോയെന്നു യെഡിയൂരപ്പ ആരോപിച്ചു.

വിപ്പ് ലംഘിക്കുന്ന എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് ആറു വര്‍ഷം വിലക്ക് നേരിടേണ്ടിവരികയും ചെയ്യും. ഭൂരിപക്ഷ പിന്തുണയില്ലാത്ത സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റ് അംഗീകരിക്കില്ലെന്നു കാട്ടി രണ്ടാംദിനം ബിജെപി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഭരണപക്ഷത്തെ 9 എംഎല്‍എമാര്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു നേരത്തെ ഗവര്‍ണര്‍ക്കു കത്തു നല്‍കിയ സ്വതന്ത്രന്‍, കര്‍ണാടക പ്രഞ്ജാവന്ത പാര്‍ട്ടി അംഗം എന്നിവര്‍ ഇന്നലെ സഭയില്‍ എത്തിയിരുന്നില്ല.

ഇടഞ്ഞു നില്‍ക്കുന്ന വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി മൂന്ന് എംഎല്‍എമാര്‍ക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. അവസാന ശ്രമത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി. പ്രതാപ ഗൗഡ പാട്ടീല്‍, ബാസവേശ്വനഗര്‍ ദദ്ദാല്‍, എം.എ. ഗോപാലസ്വാമി എന്നിവര്‍ക്കാണു വിവിധ സ്ഥാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. ദദ്ദാലിനെ പട്ടികവര്‍ഗ ക്ഷേമ ബോര്‍ഡിന്റെ ചെയര്‍മാനാക്കും. ഗോപാലസ്വാമിയെ ഡി.കെ. ശിവകുമാറിന്റെ ജലവിഭവവകുപ്പില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. പാട്ടീലിനു വെയര്‍ഹൗസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണു നല്‍കിയിരിക്കുന്നത്.

ഇതുവരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും രാജിവയ്ക്കാത്തതിനാല്‍ ഔദ്യോഗികമായി സഖ്യസര്‍ക്കാരിന് 118 എംഎല്‍എമാരുടെ പിന്തുണയുണ്ട്. സാധാരണയായി 11 മണിക്കാണു ബജറ്റ് അവതരിപ്പിക്കാറുള്ളതെന്നും ഇത്തവണ 12നു ശേഷം സമയം നിശ്ചയിച്ചത് അന്ധവിശ്വാസം മൂലമാണെന്നും ബിജെപി അംഗം ആര്‍. അശോക് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയാണ് ഈ 'ജ്യോതിഷ ബജറ്റ്' അവതരണത്തിനു പിന്നിലെന്നും അശോക് പരിഹസിച്ചു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages