News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 4, 2019

സഹോദരനും സഹോദരിയും വിവാഹിതരായി ;കാരണം അറിഞ്ഞപ്പോള്‍ പോലീസും തരിച്ചുനിന്നു

featured image

എങ്ങനെയും ഓസ്‌ട്രേലിയയില്‍ പോകണം എന്ന ആഗ്രഹം നടത്തി എടുക്കാന്‍ അവസാനം സഹോദരങ്ങള്‍ വിവാഹിതരായി. പഞ്ചാബ് സ്വദേശികളായ സഹോദരനും സഹോദരിയും ആണ് ഈ കടുംകൈക്ക് മുതിര്‍ന്നത്.

ഓസ്‌ട്രേലിയയില്‍ സിഡ്‌നിയില്‍ താമസമാക്കിയ സഹോദരങ്ങള്‍ക്ക് ഇവരുടെ തന്നെ ഒരു ബന്ധു പണി കൊടുക്കാനായിത്തന്നെ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. .

സഹോദരങ്ങളായ ഇവര്‍ 2012ലാണ് വിവാഹിതരായത്. ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകള്‍ എന്നിവ സഹോദരിയുടെ പേരില്‍ ഇവര്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ ഉണ്ട്. ഓസ്‌ട്രേലിയയില്‍ താമസിക്കുവാനുള്ള സ്ഥിരതാമസ രേഖ സഹോദരന് ഉണ്ട്.

അതുകൊണ്ട് തന്നെ സഹോദരിക്കും സിഡ്‌നിയിലേക്കു വരുവാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചില നിയമങ്ങള്‍ വില്ലനായോതോടെയാണ് ഇവര്‍ വേറിട്ട രീതിയില്‍ നിയമതടസം അതിജീവിക്കാന്‍ നിര്‍ബന്ധിതരായത്.

എന്തായാലും ഗുരുദ്വാരയില്‍ വച്ച് വിവാഹിതരായ സഹോദരങ്ങള്‍ അതിന്റെ സര്‍ട്ടിഫിക്കറ് സ്വന്തമാക്കി.പിന്നീട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രര്‍ ചെയ്തുവെന്നും കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന്‍ ജയ് സിംഗ് വ്യക്തമാക്കി.

ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്‌ട്രേലിയയിലാണ് വര്‍ഷങ്ങളായി താമസമെന്നും വ്യാജ രേഖകള്‍ നല്‍കിയാണ് ഇവരും പോയതെന്നും പരാതിയില്‍ ബന്ധു വ്യക്തമാക്കുന്നു.

വിദേശത്ത് പോകുവാനുള്ള ആഗ്രഹത്താല്‍ ആളുകള്‍ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത് ലേശം അതിരുവിട്ടെന്നും ആദ്യമായാണ് ഇങ്ങനെയൊന്ന് താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages