News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

ക്ഷേത്ര ഭരണത്തിൽ കൈകടത്തിയാൽ ശക്തമായി തിരിച്ചടിക്കും: ബിജെപി

featured image

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സുപ്രീം കോടതി മുമ്പാകെയുള്ള കേസിൽ ഇടപെടാൻ ദേവസ്വം കമ്മിഷണറെയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനെയും ആര് ചുമതലപ്പെടുത്തിയെന്നും പ്രസിഡന്റിനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി.

ക്ഷേത്രങ്ങളുടെയും ക്ഷേത്ര ഭരണത്തിന്റെയും ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാർ മുന്നറിയിപ്പു നൽകി. ഏതു സാഹചര്യത്തിൽ, എന്തു കാരണത്താൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധികാരം സർക്കാർ കവർന്നെടുത്തു എന്നും ദേവസ്വം കമ്മിഷണറെയും റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനെയും ഡൽഹിയിൽ പോകാൻ ചുമതലപ്പെടുത്തിയെന്നും സർക്കാർ വെളിപ്പെടുത്തണം. അതിനായി നടത്തിയ ഡൽഹി യാത്രയുടെ ചെലവ് ആരു വഹിച്ചു എന്നും അറിയിക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും രാജി എഴുതികൊടുക്കണം. നീക്കം ചെയ്യാൻ സർക്കാരിന് അധികാരമില്ലാത്തതിനാലാണ് അദ്ദേഹത്തെ പാവയാക്കി നിർത്തി സർക്കാർ കാര്യങ്ങൾ നടത്തുന്നത്.

കുംഭ മാസ പൂജകൾക്കു നട തുറക്കാൻ ഇനി ഒരാഴ്ച മാത്രമുള്ളപ്പോൾ ശബരിമലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കാനാണു സർക്കാർ നീക്കം. ക്ഷേത്ര ധ്വംസനത്തിനുള്ള സിപിഎം അജണ്ട നടപ്പിലാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ജനം തിരിച്ചറിയുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ബിജെപി വക്താവ് പറഞ്ഞു. സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ഒരു തീരുമാനവും പാർട്ടി കൈകൊണ്ടിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ ഭാവനാസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment