News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നു: അരുണ്‍ ജെയ്റ്റ്‌ലി

featured image

സ്വയംവിമര്‍ശനം എന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിഎമ്മിന് എതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ളതാണ്. അതിര്‍ത്തി കടന്നുള്ള സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ ആദ്യം കോണ്‍ഗ്രസ് എതിര്‍ക്കുകയും പിന്നീട് ഇത് സാധാരണ നടക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ട കാര്യവും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

റഫേല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ മോദിയോടുള്ള വ്യക്തിപരമായ വെറുപ്പില്‍നിന്ന് ഉണ്ടാകുന്നതാണ്. പരീക്ഷയില്‍ തോറ്റ വ്യക്തിക്ക് ഒന്നാം സ്ഥാനക്കാരനോട് അസൂയ തോന്നാം. ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്നലെയാണ് വിദേശത്തുനിന്ന് ചികിത്സ കഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി തിരികെ എത്തിയത്. റഫേല്‍ ഇടപാടില്‍ മോദിക്ക് നേരിട്ട് പങ്കുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ ഉഴറുന്ന ബിജെപിയെ വിവിധ പ്രസ്താവനകളിലൂടെ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യവും ജയ്റ്റ്‌ലിക്കുണ്ട്.

No comments:

Post a Comment