News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

featured image

ജമ്മുകാശ്മീര്‍: കാശ്മീരിലെ സോപോറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇതിന് പുറകേയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ്‌ റിപ്പോർട്ട്. 

Last Updated 22, Feb 2019, 7:42 AM IST

No comments:

Post a Comment