News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 23, 2019

പ്രധാനമന്ത്രി ഷൂട്ടിംഗില്‍ അഭിരമിച്ചതല്ല, ഭീകരാക്രമണം അറിഞ്ഞത് അര മണിക്കൂര്‍ കഴിഞ്ഞ്, ഉദ്യോഗസ്ഥരോട് കലിപ്പിച്ചു, ഡല്‍ഹിയില്‍ എത്തുംവരെ വെള്ളംപോലും കുടിച്ചില്ല

featured image

ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോഡി അറിഞ്ഞത് 25 മിനിറ്റോളം വൈകിയെന്ന് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞപ്പോള്‍ തന്നെ പൊതുപരിപാടികള്‍ ഒഴിവാക്കി ഡല്‍ഹിയിലേക്ക് തിരിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയെങ്കിലൂം രാത്രി ഏറെ വൈകി സ്ഥലത്ത് എത്തുവോളം ജലപാനം പോലും കഴിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണത്തില്‍ രാജ്യം ദു:ഖിക്കുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബേറ്റ് ദേശീയോദ്യാനത്തില്‍ ഷൂട്ടിംഗിലായിരുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപിയും എത്തി.

ഫെബ്രുവരി 14 ന് 3.10 നായിരുന്നു സൈനികര്‍ സഞ്ചരിച്ച ബസുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതും 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതും. എന്നാല്‍ പ്രധാനമന്ത്രിയെ ഈ വിവരം അറിയിക്കാന്‍ കഴിഞ്ഞതാകട്ടെ 3.35 നും.

സംഭവദിവസം രാവിലെ ഡെറാഡൂണില്‍ എത്തിയ പ്രധാനമന്ത്രിക്ക് ജിം കോര്‍ബേറ്റ് ഉദ്യാനത്തില്‍ എത്താനായത് നാലു മണിക്കൂറിന് ശേഷമായിരുന്നു. ഇവിടെ പല പരിപാടികളില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അദ്ദേഹം സംഭവവിവരം അറിയുന്നത്. ഉടന്‍ ഡല്‍ഹിക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര വീണ്ടും വൈകുകയായിരുന്നു.

മോശം കാലാവസ്ഥയും നെറ്റുവര്‍ക്ക് പ്രശ്‌നങ്ങളും ആയിരുന്നു പ്രധാനമന്ത്രിയെ യഥാസമയം വിവരം അറിയിക്കാന്‍ കഴിയാത്തതിലെ തടസ്സമായി മാറിയത്. വിവരം അറിയിക്കാന്‍ വൈകിയതില്‍ മോഡി ഉദ്യോഗസ്ഥരോട് അതൃപ്തി രേഖപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്തു.

കാലാവസ്ഥ അനുകൂലമാകാത്ത സ്ഥിതിയില്‍ ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച മോഡി റോഡ് മാര്‍ഗ്ഗം യുപിയിലെ ബറൈലിയിലും അവിടെ നിന്നും ഡല്‍ഹിയിലേക്കു പോകുകയുമായിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിശദീകരണം തേടിയിട്ടുണ്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages