News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

പോളാര്‍ വോര്‍ട്ടെക്‌സില്‍ പൂച്ചക്കുട്ടി ഉറഞ്ഞുപോയി; രക്ഷയായത് ചൂടുവെള്ളവും ഹെയർഡ്രൈയറും

featured image

മോണ്ടാന∙ വടക്കേ അമേരിക്കയില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പിൽ വിറങ്ങലിച്ച് മരണത്തോടു മല്ലിട്ട പൂച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. പോളാർ വോർട്ടെക്സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പിൽ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ മൃഗ‍ഡോക്ടർമാർ ഒടുവിൽ രക്ഷിച്ചെടുത്തു. യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്പെല്ലിലാണ് സംഭവം.

സ്വതവേ കുറുമ്പിയായ ഫ്ലഫി പൂച്ച പലപ്പോഴും വീടിനു പുറത്ത് കറങ്ങിനടക്കുകയാണു പതിവ്. എന്നാൽ രക്തംപോലും മരവിച്ചുപോകുന്ന, ദേഹമാസകലം മൂടിപ്പുതച്ചുമാത്രം മനുഷ്യർ പുറത്തിറങ്ങുന്ന കൊടുംതണുപ്പിന്റെ പ്രശ്നങ്ങളറിയാതെ ഫ്ലഫി ചുറ്റിയടിച്ചതാണ്‌ പണിപറ്റിച്ചത്!

fluffy-polar-vortex-1
ഫ്ലഫി പൂച്ച ചികിത്സയ്ക്കിടെ. ചിത്രം: കാലിസ്പെൽ ആനിമൽ ക്ലിനിക്, ഫെയ്സ്ബുക്

വീട്ടുകാർ നോക്കുമ്പോൾ മഞ്ഞിനടിയിൽ ഫ്ലഫി എന്തോ തിരഞ്ഞു കിടക്കുകയാണെന്നാണ് ആദ്യം തോന്നിയത്. എന്നാൽ തണുത്തു മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകൾ വീണു കിടക്കുകയായിരുന്നുവെന്നു പിന്നീടാണു മനസ്സിലായത്. ഉടൻതന്നെ ഫ്ലഫിയെ മൃഗാശുപത്രിയിലേക്ക് എത്തിച്ചു.

ചൂടുവെള്ളവും ഹെയർ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നൽകാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്ലൂയിഡും ഉപയോഗിച്ച് ഡോക്ടർമാർ ഫ്ലഫിയെ പരിചരിച്ചു. പൂച്ചകളുടെ ശരീരതാപനില 100–102 ഡിഗ്രി ഫാരൻഹീറ്റാണ്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഫ്ലഫിക്കുണ്ടായിരുന്നത് 90 ഡ‍ിഗ്രിയും. ഐവി കൊടുക്കാൻ ആശുപത്രി ജീവനക്കാർ നന്നേ കഷ്ടപ്പെട്ടു.

fluffy-polar-vortex-2
ചികിത്സയുടെ ഫലമായി ശരീരതാപനില തിരിച്ചുകിട്ടിയ ഫ്ലഫി പൂച്ച. ചിത്രം: കാലിസ്പെൽ ആനിമൽ ക്ലിനിക്, ഫെയ്സ്ബുക്

ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ ഫ്ലഫി ഇപ്പോൾ സന്തോഷവതിയാണ്. വീട്ടിനുള്ളിലെ ഹീറ്ററിന്റെ ചൂടിൽ സുഖമായി നടക്കുന്നു. കുറച്ചുകാലത്തേക്ക് ഫ്ലഫി ഇനി പുറത്തേക്കുപോകില്ലെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages